
ടെൽ അവീവ്: ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ തലപ്പത്ത് അഴിച്ചുപണി. യു.എസുമായി ചേർന്ന് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള രഹസ്യ പദ്ധതി പാളിയതിന്റെ പേരിൽ രണ്ട് ഉന്നത ഓഫീസർമാരെ മൊസാദ് മേധാവി റോമൻ ഗോഫ്‌മാൻ പദവിയിൽ നിന്ന് നീക്കി. എന്നാലും ഇവർ ഏജൻസിയിൽ തന്നെ തുടരും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറിയായ ഗോഫ്‌മാൻ ജൂണിലാണ് ചുമതലയേറ്റത്. അതേസമയം ഗോഫ്‌മാന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. പദ്ധതി പരാജയപ്പെട്ടതിന്റെ പേരിലുള്ള രാഷ്ട്രീയ തിരിച്ചടിയിൽ നിന്ന് നെതന്യാഹുവിനെ സംരക്ഷിക്കാൻ ഗോഫ്‌മാൻ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുകയാണെന്നാണ് വിമർശനം. ഇറാനിലെ കുർദ്ദിഷ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ആഭ്യന്തര കലാപം സൃഷ്ടിച്ച് ഭരണമാറ്റം സാദ്ധ്യമാക്കാനുള്ള തന്ത്രങ്ങളാണ് ഇസ്രയേൽ മെനഞ്ഞതെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |