ന്യൂഡൽഹി: നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണമെെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി. ഐഐടി ഡൽഹിയിൽ 'പരം പ്രജ്ഞ' സൂപ്പർ കമ്പ്യൂട്ടർ ഉദ്ഘാടനം ചെയ്‌ത ശേഷം 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതേസമയം, മെഡൽ ജേതാക്കളായ വിദ്യാർത്ഥികളിൽ കൂടുതലും പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി വിദ്യാർത്ഥികൾക്ക് മെഡലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, അതിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിൽ മികച്ചതാകുമായിരുന്നു,'- പ്രധാനമന്ത്രി പറഞ്ഞു.
ബിരുദധാരികൾക്ക് മുന്നിൽ ഗവേഷണ മേഖലയിൽ വമ്പൻ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ്, റിസർച്ച്, ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്‌കീം, നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപനം, ഗവേഷണ മേഖലയ്ക്കായി ലക്ഷം കോടി രൂപയുടെ ഫണ്ടിംഗ് തുടങ്ങിയവ അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തുടനീളമുള്ള ഗവേഷകർക്ക്, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലുള്ളവർക്ക്, പ്രമുഖ ആഗോള ഗവേഷണ ജേണലുകൾ അധിക ചെലവില്ലാതെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓരോ തലമുറയ്ക്കും അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും വിദ്യാർത്ഥികളെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അടുത്ത 35 വർഷത്തെ അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയെ വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ നിർണായകമാണെന്നും പറഞ്ഞു.
രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം വിദ്യാർത്ഥികൾ എടുക്കുന്ന ഓരോ തീരുമാനവും. മാറിവരുന്ന ആഗോള സാങ്കേതിക സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ പുതുക്കാനും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം നിന്ന അദ്ധ്യാപകരെയും സുഹൃത്തുക്കളെയും സ്ഥാപനത്തെയും എക്കാലവും ഓർക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi inaugurated the AI-powered high-performance supercomputing facility 'Param Pragya' at the IIT Delhi Sonipat campus during its 57th Convocation ceremony.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |