
വാഷിംഗ്ടൺ: യു.എസിന്റെ പുതിയ അറ്റോർണി ജനറൽ ആയി ടോഡ് ബ്ലാഞ്ചിനെ ( 52 ) നിയമിച്ചു. ഏപ്രിൽ മുതൽ ആക്ടിംഗ് അറ്റോർണി ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ട്രംപ് അധികാരത്തിലേറിയ ശേഷം ബ്ലാഞ്ചിന് ഡെപ്യൂട്ടി അറ്റോർണി ജനറൽ പദവി നൽകിയിരുന്നു. മുൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ പ്രവർത്തനങ്ങളിലെ അതൃപ്തി പരിഗണിച്ച് ട്രംപ് പുറത്താക്കിയതോടെയാണ് ബ്ലാഞ്ച് തലപ്പത്തേക്കെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |