
ലണ്ടൻ: ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് സതേൺ ബ്രേവ് ടീമിൻ്റെ ഇന്ത്യൻ താരം ജമീമ റോഡ്രിഗ്സ് ദ ഹൻഡ്രഡ് നിന്ന് പിന്മാറി. ജമീമയ്ക്ക് പകരം ചാർലി നോട്ടിനെ സതേൺ ബ്രേവ് ടീമിൽ ഉൾപ്പെടുത്തി. ഈ മാസം അവസാനം ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പ് ടൂർണമെൻ്റു കൂടി പരിഗണിച്ചാണ് ജമീമയുടെ പിന്മാറ്റം.
60,000 പൗണ്ടിൻ്റെ ( ഏകദേശം 77 കോടി രൂപ) നേരിട്ടുള്ള കരാറിലാണ് സതേൺ ബ്രേവ് ജമീമയെ ടീമിൽ എത്തിച്ചത്. സീസണിൽ മികച്ച പ്രകടനമാണ് ജമീമ പുറത്തെടുത്തത്. 6 ഇന്നിംസുകളിൽ നിന്ന് 143 റൺസ് നേടിയ ജമീമ രണ്ട് മത്സരങ്ങളിൽ കളിയിലെ താരവുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |