SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

വെള്ളി നക്ഷത്രമേ..., ​മീരാ​ബാ​യി​ ​ചാ​നു​വി​ലൂ​ടെ​ ​ഇ​ന്ത്യ​യ്ക്ക് ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​വെ​യ്റ്റ്‌​ലി​ഫ്‌​ടിം​ഗി​ൽ​ ​മെ​ഡ​ൽ

meera

ന​ഗോ​യ​:​ 28​ ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​നാെ​ടു​വി​ൽ​ ​മീരാ​ബാ​യി​ ​ചാ​നു​വി​ലൂ​ടെ​ ​ഇ​ന്ത്യ​യ്ക്ക് ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​വെ​യ്റ്റ്‌​ലി​ഫ്‌​ടിം​ഗി​ൽ​ ​മെ​ഡ​ൽ​ ​തി​ള​ക്കം.​ ​ഇ​ന്ന​ലെ​ ​വ​നി​ത​ക​ളു​ടെ​ 49​ ​കി​ലോ​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​വെ​ള്ളി​ ​നേ​ടി​യാ​ണ് ​മീ​ര​ 1998​ൽ​ ​ക​ർ​ണ്ണം​ ​മ​ല്ലേ​ശ്വ​രി​ക്ക് ​ശേ​ഷം​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​വെ​യ്റ്റ്‌​ലി​ഫ്‌​ടിം​ഗി​ൽ​ ​മെ​ഡ​ൽ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​യ​ത്.

ഇ​തു​കൂ​ടാ​തെ​ ​ന​ഗോ​യ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ന്റെ​ ​നാ​ലാം​ ​ദി​നം​ ​നാ​ല് ​വെ​ങ്ക​ല​വും​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.​ ​ബാ​ഡ്മി​ന്റ​ണി​ൽ​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​എ​ച്ച്.​എ​സ് ​പ്ര​ണോ​യ്,​ ​എം.​ ​ആ​ർ.​ ​അ​ർ​ജു​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​പു​രു​ഷ​ ​ടീ​മും​ ​സോ​ഫ്‌​റ്റ് ​ടെ​ന്നി​സി​ൽ​ ​ജ​യ് ​മീ​ണ​യും​ ​ഷൂ​ട്ടിം​ഗ് ​സ്കീ​റ്റി​ൽ​ ​പു​രു​ഷ,​ ​വ​നി​താ​ ​ടീ​മു​ക​ളു​മാ​ണ് ​വെ​ങ്ക​ലം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​വു​ഷു​വി​ൽ​ ​വ​നി​ത​ക​ളു​ടെ​ 60​ ​കി​ലോ​ഗ്രാം​ ​സെ​മി​യി​ൽ​ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ​ ​താ​നി​യ​യെ​ ​കീ​ഴ​ട​ക്കി​ ​ഇ​ന്ത്യ​യു​ടെ​ ​റോ​ഷി​ബി​ന​ ​ദേ​വി​ ​ഫൈ​ന​ലി​ലെ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIRABAI CHANU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360