SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡൽ തിളക്കം; വെയിറ്റ് ‌ലിഫ്‌റ്റിംഗിൽ മീരാബായി ചാനുവിന് വെള്ളി

READ ENGLISH VERSION
mirabai-chanu
മീരാബായി ചാനു

ന്യൂഡൽഹി: ഇന്ത്യയു‌ടെ മുൻനിര വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ് താരം മീരാബായി ചാനുവിന് ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ. ഐച്ചിയിലെ നഗോയ സിറ്റി ട്രേഡ്‌ ആന്റ്‌ ഇൻഡസ്‌ട്രി സെന്ററിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി വെള്ളിമെഡൽ സ്വന്തമാക്കി. 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. 215 കിലോഗ്രാം ഭാരമുയർത്തി ഉത്തരകൊറിയയുടെ റി സോംഗ് ഗം ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ദിയാന ട്രി വെങ്കല മെഡലും സ്വന്തമാക്കി.

2023 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനത്തെത്തിയ മീരാബായിക്ക് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്‌ടമായത്. പരിക്ക് മൂലം അവസാന ക്ലീൻ ആന്റ് ജർക്ക് ശ്രമം പൂർത്തായാക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി വെള്ളിമെഡൽ നേടിയിരുന്നു.

2021 ഏപ്രിൽ 17ന് ഏഷ്യൻ വെയിറ്റ്‌ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിലെ ക്ലീൻ ആന്റ് ജർക്കിൽ 119 കിലോഗ്രാം ഭാരം ഉയർത്തി ലോക റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. 2023 സെപ്‌തംബർ അഞ്ചുവരെ ആ റെക്കോർ‌ഡ് മീരാബായിയുടെ പേരിലായിരുന്നു. 2018ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലയൻ ബഹുമതിയായ പത്മശ്രീയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരവും മീരാബായിക്ക് ലഭിച്ചു.

English Summary

Mirabai Chanu won her maiden Asian Games medal, securing silver in the women’s 49kg weightlifting category with a total lift of 198kg. North Korea’s Ri Song Gum won gold with 215kg, while Indonesia’s Wijayana Luluk Diana Tri took bronze.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEIGHT LIFTING, MIRABAI CHANU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360