
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മജിസ്‌ട്രേട്ട്, സെഷൻസ് കോടതികളിലേക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി ലഭ്യമാക്കുക.
സമൻസും വാറണ്ടും നൽകാനും ഉത്തരവുകൾ നടപ്പാക്കാനും ഇവരെ നിയോഗിക്കാം. ഉപഭോക്തൃ കമ്മിഷനുകളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ജെ. സൂര്യയടക്കമുളളവർ ഫയൽ ചെയ്ത ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് സെപ്തംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |