SignIn
Kerala Kaumudi Online
Sunday, 09 August 2026 4.21 AM IST

കാക്കിത്തിരക്കിലെ കഥയെഴുത്തുകൾ

abhijith

എഴുതി പൂർത്തിയാക്കിയ നോവലുമായി പ്ര​സാ​ധ​ക​രെ​ ​കി​ട്ടാ​ത​ല​ഞ്ഞൊ​രു​ ​കാ​ല​മു​ണ്ട് ​കി​ട​ങ്ങൂ​ർ​ ​സ്റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​അ​ഭി​ജി​ത് ​പ്ര​കാ​ശി​ന്.​ ​ആ​ദ്യ​ ​നോ​വ​ൽ​ ​'​ഓ​ട്ട​പ്പ​ന്ത​യം" ​വെ​ളി​ച്ചം​ ​കാ​ണാ​ൻ​ ​അ​ത്ര​യേ​റെ​ ​പാ​ടു​പെ​ട്ടു.​ ​മൂ​ന്നാം​ ​നോ​വ​ലാ​യ​ ​'​ലീ​വ്"ലെ​ത്തി​യ​പ്പോ​ഴേ​യ്ക്കും​ ​പ​ല​ ​പ്ര​സാ​ധ​ക​രും​ ​ഇ​ങ്ങോ​ട്ടു​വി​ളി​ച്ചു.​ ​പു​തി​യ​കാ​ല​ത്തെ​ ​എ​ഴു​ത്തു​കാ​ര​ന് ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്ന്.​ ​ന​ല്ലെ​ഴു​ത്തി​നാ​ൽ​ ​ന​വ​ത​ലമുറ​യു​ടെ​ ​ആ​രാ​ധ​നാ​ ​പാ​ത്ര​മാ​കാ​ൻ​ ​ക​ഴി​യു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​മു​ണ്ട് ​അ​ഭി​ജി​ത്തിന്.
സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​റി​വ്യൂ​സാ​ണ് ​അ​ഭി​ജി​ത്തിന്റെ​ ​പു​സ്ത​ക​ങ്ങ​ൾ​ക്ക് ​പേ​രും​ ​പെ​രു​മ​യു​മു​ണ്ടാ​ക്കി​യ​ത്.​ ​'​ഓ​ട്ട​പ്പ​ന്ത​യം​",​ ​'​വീ​ണ്ടും​ ​ത​ളി​ർ​ക്കു​ന്ന​ ​ചി​ല്ല​ക​ൾ​",​ ​'​ലീ​വ്"...​ ​കാ​ക്കി​യും​ ​ലാ​ത്തി​യും​ ​അ​ഭി​ജി​ത്തിന്റെ​ ​ജീ​വി​ത​മാ​ണ്;​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​ജീ​വ​നും.​ ​പൂവുപോലുമറിയാതെ സൂ​ചി​മു​ഖി​ക്കു​രു​വി​ ​തേ​ൻ​ ​നു​ക​രും​പോ​ലെ, ജോലിയിലെ സമ്മർദ്ദങ്ങൾക്കിടയിലും​ ​വാ​ക്കു​ക​ളു​ടെ​ ​മാ​ധു​ര്യ​മ​റി​ഞ്ഞു​ള്ള​ ​എ​ഴു​ത്തു​ക​ൾ.​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​ആ​ഴ​വും​ ​ഭാ​ഷ​യു​ടെ​ ​സൗ​ന്ദ​ര്യ​വും​ ​ഓ​രോ​ ​വ​രി​യി​ലും​ ​ഒ​രു​പോ​ലെ​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു.​ ​'​ലീ​വ് " ​അ​തി​ന്റെ​ ​ര​ണ്ടാം​ ​പ​തി​പ്പി​ന്റെ​ ​പ​ടി​വാ​തി​ലും കടന്നു.​ ​വ്യ​ത്യ​സ്ത​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യ​ ​പൊ​ലീ​സ് ​ക​ഥ​യാ​ണ് ​ഇ​തി​വൃ​ത്തം.
2014​ലാ​ണ് ​'​ഓ​ട്ട​പ്പ​ന്ത​യം​"​ ​എ​ഴു​തു​ന്ന​ത്.​ ​സ​ർ​വീ​സി​ൽ​ ​ക​യ​റി​യ​തി​ന് ​പി​ന്നാ​ലെ​ ​എ​ഴു​ത്ത് ​പൂ​ർ​ത്തി​യാ​ക്കി.​ ​ക​ഥ​യു​മാ​യി​ ​ഒ​രു​പാ​ട് ​പ്ര​സാ​ധ​ക​രെ കണ്ടു. ​​ക​ന്നി​യെ​ഴു​ത്തു​ക​ൾ​ക്ക് ​വാ​യ​ന​ക്കാ​രു​ണ്ടാ​വി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​പ​ല​രും​ ​നി​ർ​ദാ​ക്ഷ​ണ്യം​ ​തി​ര​സ്‌​ക​രി​ച്ചു.​ ​പ്ര​തീ​ക്ഷ​ ​കൈ​വി​ടാ​തെ​ ​കാ​ത്തി​രു​ന്നു.​ 2019​ൽ​ ​ചെ​ന്നൈ​ ​കേ​ന്ദ്ര​മാ​യു​ള്ള​ ​പ്ര​സാ​ധ​ക​ർ​ ​വ​ഴി​ ​നാ​മ​മാ​ത്ര​ ​പു​സ്ത​ക​മി​റ​ക്കി.​ ​ആ​രും​ ​കാ​ണാ​തെ​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തോ​ളം​ ​പു​സ്ത​ക​ങ്ങ​ൾ​ ​പൊ​ടി​പി​ടി​ച്ചു​ ​കി​ട​ന്നു.​ ​മ​ന​സി​ൽ​ ​നി​രാ​ശ​ ​നി​ഴ​ലി​ക്കു​മ്പോ​ഴും​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​കൈ​വി​ടി​ല്ലെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു​ ​തു​ണ.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ആ​രോ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​എ​ഴു​തി​യ​ ​കു​റു​പ്പാ​ണ് ​അ​ഭി​ജി​ത്തി​ലെ​ ​എ​ഴു​ത്തു​കാ​ര​ന് ​പു​തു​ജീ​വ​നേ​കി​യ​ത്.​ ​അ​തി​വേ​ഗം​ ​കോ​പ്പി​ക​ൾ​ ​വി​റ്റു​തീ​ർ​ന്നു.​ ​ഇ​തോ​ടെ​ 2024​ൽ​ ​മാ​ൻ​കൈ​ൻ​ഡ് ​പ​ബ്ളി​ഷേ​ഴ്സ് ​പു​ന​:​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ​ത്തു​പ​തി​പ്പാ​ണി​റ​ങ്ങി​യ​ത്.​ ​അ​ത് ​ഊ​ർ​ജ്ജ​മാ​യി.​ ​അ​ടു​ത്ത​ ​എ​ഴു​ത്തി​നാ​യി​ ​മ​ന​സി​ൽ​ ​കൂ​ട്ടി​യ​തൊ​ക്കെ​ ​ഒ​ഴു​കി​യി​റ​ങ്ങാ​ൻ​ ​അ​ധി​ക​കാ​ലം​ ​വേ​ണ്ടി​ ​വ​ന്നി​ല്ല.​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ക​ഥ​യാ​ണ് ​ഓ​ട്ട​പ്പ​ന്ത​യം​ ​പ​റ​ഞ്ഞ​തെ​ങ്കി​ൽ​ ​സ്ത്രീ​പ​ക്ഷ​ ​ര​ച​ന​യാ​ണ് ​ര​ണ്ടാം​ ​പു​സ്ത​ക​മാ​യ​ ​'​വീ​ണ്ടും​ ​ത​ളി​ർ​ക്കു​ന്ന​ ​ചി​ല്ല​ക​ൾ".​ ​ആ​ധു​നി​ക​ ​സ​മൂ​ഹ​ത്തി​ൽ​ ​സ്ത്രീ​ക​ളു​ടേ​യും​ ​ട്രാ​ൻ​സ് ​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും​ ​പ്ര​ണ​യ​വും​ ​സം​ഘ​ർ​വും​ ​അ​ര​ക്ഷി​താ​വസ്ഥയു​മൊ​ക്കെ​യാ​യി​രു​ന്നു​ ​പ്ര​മേ​യം.​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​കൊ​ണ്ട് ​'​വീ​ണ്ടും​ ​ത​ളി​ർ​ക്കു​ന്ന​ ​ചി​ല്ല​ക​ളും​" ​പ​ത്ത് ​പ​തി​പ്പി​റ​ങ്ങി.
ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​ ​
കു​ട്ടി​യെ​ഴു​ത്തു​കൾ
റി​ട്ട.​ഫ​യ​ർ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കോ​ട്ട​യം​ ​മ​ധു​ര​വേ​ലി​ ​അ​റ​യ്ക്ക​ൽ​ ​എ.​വി.​പ്ര​കാ​ശ​ന്റെ​യും​ ​റി​ട്ട.​അ​ദ്ധ്യാ​പി​ക​ ​ടി.​എം.​വി​ലാ​സി​നി​യു​ടെ​യും​ ​മ​ക​ൻ​ ​അ​ഭി​ജി​ത്തി​ന് ​കു​ട്ടി​ക്കാ​ലം​ ​മു​ത​ലേ​ ​പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു​ ​കൂ​ട്ട്.​ ​ഇ​ടു​ക്കി​ ​അ​ടി​മാ​ലി​യി​ലാ​യി​രു​ന്നു​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​ജോ​ലി.​ ​നാ​ട്ടി​ൻ​പു​റ​ത്തെ​ ​വാ​യ​ന​ശാ​ല​ക​ളി​ൽ​ ​നി​ന്ന് ​അ​ക്ഷ​രം​ ​പെ​റു​ക്കി​യെ​ടു​ത്ത് ​വാ​യി​ച്ചു​ ​തു​ട​ങ്ങി​യ​താ​ണ്.​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​ ​എ​ഴു​ത്തു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​ബി.​കോം​ ​പൂ​ർ​ത്തി​യാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്ക് ​ശ്ര​മി​ക്കു​മ്പോ​ഴും​ ​വാ​യ​ന​യെ​ ​കൈ​വി​ട്ടി​ല്ല.​ ​എ​പ്പോ​ഴും​ ​ബാ​ഗി​ലൊ​രു​ ​പു​സ്ത​ക​മു​ണ്ടാ​വും.​ ​ഒ​ഴി​വ് ​സ​മ​യം​ ​കി​ട്ടി​യാ​ൽ ​ഇപ്പോഴും വാ​യ​ന​യി​ൽ​ ​ല​യി​ക്കും. എഴുത്തിനും വായനയ്ക്കും സമയം നീക്കിവയ്ക്കുമ്പോൾ പ​രി​ഭ​വ​മേ​തു​മി​ല്ലാ​തെ ഭാ​ര്യ വി​ഷ്​ണു​പ്രി​യ​യും കൂ​ടെ​യു​ണ്ട്.
ഓ​ട്ട​പ്പാ​ച്ചി​ലി​ലെ​ ​
എ​ഴു​ത്തു​കൾ
ഇ​ത്ര​യും​ ​തി​ര​ക്കു​ ​പി​ടി​ച്ച​ ​ജോ​ലി​ക്കി​ടെ​ ​എ​ങ്ങ​നെ​ ​എ​ഴു​തു​ന്നു​?​ ​എ​ല്ലാ​വ​രും​ ​അ​ഭി​ജി​ത്തിനോ​ട് ​ഒ​രേ​ ​പോ​ലെ​ ​ചോ​ദി​ക്കു​ന്നു.​ ​'​'​സ​മ​യ​മി​ല്ലെ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞ് ​ഞാ​ൻ​ ​മാ​റി​നി​ൽ​ക്കാ​റി​ല്ല​""​- ​അ​ഭി​ജി​ത്തി​ന് ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​യു​ണ്ട്.​ ​ഉ​റ​ക്കം​ ​കു​റ​ച്ചും​ ​പ​ല​ ​ഇ​ഷ്ട​ങ്ങ​ളും​ ​മാ​റ്റി​വ​ച്ചു​മാ​ണ് ​സ​മ​യം​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​പ്ര​ത്യേ​ക​ ​സ​മ​യ​ത്ത് ​കു​ത്തി​യി​രു​ന്ന് ​എ​ഴു​തു​ന്ന​ ​ശീ​ല​മി​ല്ല.​ ​നി​ര​ന്ത​ര​ ​നി​രീ​ക്ഷ​ണ​വും​ ​അ​ന്വേ​ഷ​ണ​വും.​ ​ചു​റ്റും​ ​കാ​ണു​ന്ന​ ​മ​നു​ഷ്യ​രി​ൽ​ ​നി​ന്ന് ​ക​ഥ​ ​മ​ന​സി​ലേ​യ്ക്ക് ​ആ​വാ​ഹി​ക്കും.​ ​ആ​ശ​യം​ ​കു​ത്തി​ക്കു​റി​ച്ചു​വ​യ്ക്കും.​ ​ലീ​വി​ന്റെ​ ​ക​ഥ​ ​രൂ​പ​പ്പെ​ടു​ത്താ​ൻ​ ​ഏ​ഴ് ​വ​ർ​ഷ​മെ​ടു​ത്തു.​ ​എ​ഴു​ത്ത് ​തീ​ർ​ക്കാ​ൻ​ ​ര​ണ്ട് ​വ​ർ​ഷ​വും. ഡി.​സി​ ​ബു​ക്സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​'​ലീ​വ്"​ ​എ​ന്താ​ണ് ​?​- ​'​'​ ​പ​തി​വ് ​കു​റ്റാ​ന്വേ​ഷ​ണ​ ​ക​ഥ​യ​ല്ല.​ ​കാ​ക്കി​ ​ഒ​രു​പാ​ട് ​പേ​രു​ടെ​ ​സ്വ​പ്ന​മാ​ണ്.​ ​ചി​ല​രു​ടെ​ ​പേ​ടി​ ​സ്വ​പ്ന​വും.​ ​കു​ടും​ബ​വും​ ​പ്ര​ണ​യ​വും​ ​ക്രോ​ധ​വും​ ​കാ​മ​വും​ ​സം​ഘ​ർ​വു​മൊ​ക്കെ​യാ​യി​ ​സ​മൂ​ഹം​ ​അ​റി​യാ​ത്ത​ ​പൊ​ലീ​സു​കാ​രു​ടെ​ ​ജീ​വി​ത​ ​ക​ഥ​യാ​ണി​ത്""​ ​-​അ​ഭി​ജി​ത് ​പ​റ​യു​ന്നു.​ ​പൊ​ലീ​സു​കാ​ര​നി​ലെ​ ​എ​ഴു​ത്തു​കാ​ര​ന് ​ജ​ന​സ​മ്മ​തി​ ​കൂ​ട​ത​ലെ​ന്നാ​ണ് ​അ​ഭി​ജി​ത്തി​ന്റെ​ ​അ​നു​ഭ​വം.​ ​അ​ന​സ്യൂ​ത​മു​ള്ള​ ​എ​ഴു​ത്തി​ന് ​തു​ണ​യാ​കു​ന്ന​ത് ​മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പി​ന്തു​ണ​യും.
സി​നി​മ​യെ​ന്ന സ്വ​പ്നം
മ​ന​സി​ൽ​ ​സി​നി​മാ​ ​സ്വ​പ്ന​വു​മു​ണ്ട്.​ ​തി​ര​ക്ക​ഥ​യു​ടെ​ ​പ​ണി​ത്തി​ര​ക്കി​ലാ​ണി​പ്പോ​ൾ.​ ​ന​ല്ല​ ​ക്രൂ​വാ​ണെ​ങ്കി​ൽ​ ​സി​നി​മ​യി​ൽ​ ​കൈ​ ​നോ​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹ​വും​ ​അ​ഭി​ജി​ത് ​പ​ങ്കു​വ​യ്ക്കു​ന്നു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, WRITER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION