SignIn
Kerala Kaumudi Online
Sunday, 09 August 2026 4.21 AM IST

കരുണയുടെ സുന്ദരപാലം

kalyana

'​'​അ​വ​ന​വ​നാ​ത്മ​ ​സു​ഖ​ത്തി​ന്നാ​ച​രി​ക്കു​ന്ന​വ​ ​
അ​പ​ര​ന് ​സു​ഖ​ത്തി​നാ​യ് ​വ​രേ​ണം""
-​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രുദേവൻ

എ​ല്ലാ​വ​രേ​യും​ ​പോ​ലെ​ ​അ​യാ​ളും​ ​ശ​മ്പ​ള​ത്തി​നാ​യി​ ​കാ​ത്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​ആ​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​പൈ​സ​ ​പോ​ലും​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​നെ​ടു​ത്തി​ല്ല.​ ​വ​ഴി​ക്ക​ണ്ണോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​അ​നേ​കം​ ​കു​ഞ്ഞു​ങ്ങ​ളി​ലേ​യ്ക്ക്,​ ​പാ​വം​ ​മ​നു​ഷ്യ​രി​ലേ​യ്ക്ക് ​അ​യാ​ൾ​ ​ന​ട​ന്നു.​ ​അ​തും​ ​തി​ക​യാ​താ​യ​പ്പോ​ൾ​ ​അ​റി​യാ​വു​ന്ന​ ​ജോ​ലി​ക​ളെ​ല്ലാം​ ​ചെ​യ്തു.​ ​ഹോ​ട്ട​ൽ​വെ​യി​റ്റ​റാ​യും​ ​തു​ണി​ക​ൾ​ ​തേ​ച്ചും​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്തി. കൂ​ട്ടി​വ​ച്ച​ ​പ​ണം​കൊ​ണ്ട് ​ഭ​ക്ഷ​ണ​വും​ ​പു​സ്ത​ക​ങ്ങ​ളു​മാ​യി​ ​നൂ​റു​ക​ണ​ക്കി​ന് ​മ​നു​ഷ്യ​രി​ലേ​യ്ക്ക് ​ അലിഞ്ഞിറങ്ങി.
35​ ​വ​ർ​ഷം​ ​ജോ​ലി​ ​ചെ​യ്ത​ ​പ​ണം,​ ​പെ​ൻ​ഷ​ൻ​ ​തു​ക,​ ​എ​ന്തി​ന് ​അ​വാ​ർ​ഡു​തു​ക​യാ​യി​ ​ല​ഭി​ച്ച​ 30​ ​കോ​ടി​ ​രൂ​പ...​ ​എ​ല്ലാം​ ​അ​ശ​ര​ണ​ർ​ക്കും​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കും​ ​ദ​ളി​ത​ർ​ക്കും​ ​ആ​ദി​വാ​സി​ക​ൾ​ക്കു​മൊ​ക്കെ​ ​നീ​ക്കി​വ​ച്ചു.​ ​ആശ്രയക്കൈപി​ടി​ച്ച് ​വ​ള​ർ​ന്നു​വ​ന്ന​ ​എണ്ണിയാൽ തീരാത്ത​ ​കു​ട്ടി​ക​ൾ,​​​ ​മ​ര​ണ​വ​ക്കി​ൽ​ ​നി​ന്ന് ​ജീ​വി​ത​ത്തി​ന്റെ​ ​സ്വാ​ദ​റി​ഞ്ഞ​ ​മ​നു​ഷ്യ​ർ,​​​ വ​ള​ർ​ന്നു​ ​പ​ന്ത​ലി​ച്ച​ ​എ​ത്ര​ ​മ​ര​ങ്ങ​ൾ..!
86​-ാം​ ​വ​യ​സി​ലും​ ​അ​യാ​ളു​ടെ​ ​മ​ന​സി​നെ​ ​വാ​ർ​ദ്ധ​ക്യം​ ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​ഇ​ന്നും​ ​ക​ഷ്ട​പ്പെ​ടു​ക​യാ​ണ്;​ ​ഒ​രു​ ​കു​ഞ്ഞു​ ​പോ​ലും​ ​വി​ശ​ന്നി​രി​ക്കാ​തി​രി​ക്കാ​ൻ.​ ​കേ​ട്ട​റി​ഞ്ഞ​ ​പ​ല​രും​ ​അ​ദ്‌​ഭു​ത​ത്തോ​ടെ​ ​കാ​ണു​ന്ന​യാ​ൾ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സേ​വ​ന​ങ്ങ​ൾ​ക്ക് 2023​ൽ​ ​രാ​ജ്യം​ ​പ​ദ്മ​ശ്രീ​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​ന​ട​ൻ​ ​ര​ജ​നീകാ​ന്ത് ​പി​താ​വാ​യി​ ​ദ​ത്തെ​ടു​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​മ​നു​ഷ്യ​ൻ.​ ​ദ​യ​യു​ടെ​യും​ ​ന​ന്മ​യു​ടെ​യും​ ​ആ​ഴം​ ​വാ​ക്കു​ക​ൾ​ക്ക് ​അ​തീ​ത​മാ​ണെ​ന്ന് ​പ​ഠി​പ്പി​ച്ചൊ​രാ​ൾ.​ ​മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ,​ ​സ​ഹ​ജീ​വി​ക​ളോ​ടു​ള്ള​ ​ക​രു​ത​ലി​ന്റെ​ ​പ​ര്യാ​യ​മാ​യ​ ​ഒ​രു​ ​പ​ഴ​യ​ ​ലൈ​ബ്രേ​റി​യ​ൻ. എ​ത്ര​ ​കി​ട്ടി​യാ​ലും​ ​മ​തി​യാ​കാ​ത്ത​ ​മ​നു​ഷ്യ​രു​ടെ ലോകത്ത് ​ഇ​ങ്ങ​നെ​ ​ചി​ന്തി​ക്കു​ന്ന​യാ​ളെ​ ​അ​ദ്‌​ഭു​തം​ ​എ​ന്ന​ല്ലാ​തെ​ ​എ​ന്തു​ ​വി​ളി​ക്കും.​ ​നി​ർ​വ​ച​ന​ങ്ങ​ളി​ലൊ​ന്നും​ ​ഒ​തു​ങ്ങി​നി​ൽ​ക്കാ​ത്ത​ ​അ​ത്ര​മേ​ൽ​ ​സു​ന്ദ​ര​മാ​യ​ ​ഒ​രു​ ​മ​നു​ഷ്യ​ൻ,​ ​പാ​ലം​ ​ക​ല്യാ​ണ​ ​സു​ന്ദ​രം!
അ​മ്മ​യേ​കിയ
ജീ​വി​ത​ ​പാ​ഠം
'​'​സ​ന്തു​ഷ്ട​രാ​യി​രി​ക്കാ​ൻ​ ​അ​ത്യാ​ഗ്ര​ഹ​ത്തെ​ ​ദൂ​രെ​ക്ക​ള​യ​ണം,​​​ ​പ​ത്തു​ ​രൂ​പ​ ​കി​ട്ടി​യാ​ൽ​ ​അ​തി​ലൊ​രു​ ​പ​ങ്ക് ​പാ​വ​ങ്ങ​ൾ​ക്ക് ​ന​ൽ​ക​ണം​"​"-​ ​ക്ളാ​സ് ​മു​റി​ക​ളി​ൽ​ ​നി​ന്ന് ​കി​ട്ടാ​ത്ത​ ​പാ​ഠം​ ​അ​മ്മ​യാ​ണ് ​കു​ട്ടി​ക്കാ​ല​ത്ത് ​ ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.​ ​അ​മ്മ​യു​ടെ​ ​ഉ​പ​ദേ​ശം​ ​അ​ക്ഷ​രം​പ്ര​തി​ ​പാ​ലി​ച്ച​ ​ക​ല്യാ​ണ​ ​സു​ന്ദ​രം​ ​ലോ​ക​ത്തി​ലെ​ ​ത​ന്നെ​ ​അ​പൂ​ർ​വ ​വ്യ​ക്തി​യാ​യി.​ ​ത​മി​ഴ്നാ​ട് ​തി​രു​നെ​ൽ​വേ​ലി​ ​ജി​ല്ല​യി​ലെ​ ​മേ​ല​ക്ക​രി​വേ​ലം​കു​ളം​ ​എ​ന്ന​ ​കൊ​ച്ചു​ ​ഗ്രാ​മ​ത്തി​ൽ​ 1940​ലാ​ണ് ​ക​ല്യാ​ണ​സു​ന്ദ​ര​ത്തി​ന്റെ​ ​ജ​ന​നം.​ ​ഒ​രു​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​പി​താ​വ് ​മ​രി​ച്ചു.​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​ക​ഷ്ട​പ്പാ​ടി​ന്റെ​ ​നാ​ളു​ക​ൾ.​ ​ഇ​ല്ലാ​യ്മ​യിലും​ ​അ​മ്മ​യു​ടെ​ ​ജീ​വി​ത​ത്തി​ലും​ ​വാ​ക്കി​ലും​ ​എ​ന്നും​ ​നി​റ​ഞ്ഞു​നി​ന്നി​രു​ന്ന​ത് ​'​ക​ഴി​യു​ന്ന​ത്ര​ ​മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്ക​ണം​"​ ​എ​ന്ന​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കി​ട്ടു​ന്ന​തി​ൽ​ ​പാ​തി​യ​ല്ല,​ ​മു​ഴു​വ​നും​ ​ക​ല്യാ​ണ​സു​ന്ദ​രം​ ​പാ​വ​ങ്ങ​ൾ​ക്കാ​യി​ ​നീ​ക്കി​വ​ച്ചു.​ ​റോ​ഡോ,​​ ​വൈ​ദ്യു​തി​യോ​ ​എ​ത്തി​യി​ട്ടി​ല്ലാ​ത്ത​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്ന് ​ദി​വ​സ​വും​ 10​ ​കി​ലോ​മീ​റ്റ​ർ​ ​ന​ട​ന്നാ​യി​രു​ന്നു​ ​സ്കൂ​ൾ​ ​യാ​ത്ര.​ ​ദൂ​ര​വും​ ​യാ​ത്ര​യും​ ​കൂ​ട്ടു​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ഗ്രാ​മ​ത്തി​ലെ​ ​പ​ല​ ​കു​ട്ടി​ക​ളും​ ​സ്കൂ​ളി​ൽ​ ​പോ​യി​രു​ന്നി​ല്ല.​ ​ത​നി​യെ​ ​പോ​കാ​നു​ള്ള​ ​മ​ടി​യി​ൽ​ ​നി​ന്നാ​ണ് ​അ​വ​ൻ​ ​മ​റ്റ് ​കു​ട്ടി​ക​ളെ​ ​ഒ​പ്പം​ ​കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.​ ​ഒ​ടു​വി​ൽ​ ​ഗ്രാ​മ​ത്തി​ലെ​ ​കു​ട്ടി​ക​ളെ​ല്ലാ​വ​രും​ ​അ​വ​നൊ​പ്പം​ ​സ​ഞ്ച​രി​ച്ചു,​ ​പ​ഠി​ച്ചു.​ ​മ​റ്റ് ​കു​ട്ടി​കളേ​യും​ ​സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത് ​ത​ന്റെ​ ​ക​ട​മ​യാ​യി​ ​ക​ണ്ടു.​ ​ഫീ​സ​ട​യ്ക്കാ​നാ​വാ​ത്ത​തി​നാ​ൽ​ ​സ്‌​കൂ​ളി​ൽ​ ​പോ​കാ​ൻ​ ​ക​ഴി​യാ​ത്തവർ​ക്കു​വേ​ണ്ടി​ ​ചെ​റു​ജോ​ലി​ ​ചെ​യ്ത് ​തു​ക​ ​ക​ണ്ടെ​ത്തി.​ ​അ​വ​ർ​ക്ക് ​പു​സ്ത​ക​ങ്ങ​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​ന​ൽ​കി.​ ​അ​മ്മയേകി​യ​ ​പാ​ഠം​ ​​ ​ജീ​വി​ത​ത്തി​ൽ​ ​പ​ക​‌​ർ​ത്തു​മ്പോ​ൾ​ ​ക​ല്യാ​ണ​സു​ന്ദ​ര​ത്തി​ന് ​വ​യ​സ് 14.​ ​ചെ​റു​പ്പ​ത്തി​ൽ​ ​ ഗാ​ന്ധി​യ​ൻ​ ​ആ​ദ​ർ​ശം​ ​ക​ല്യാ​ണ​ ​സു​ന്ദ​ര​ത്തിന്റെ മനസിൽ കല്ലുപോലെയുറച്ചു.
1962​ലെ​ ​ഇ​ന്ത്യ​-​പാ​ക് ​യു​ദ്ധ​സ​മ​യം.​ ​രാ​ജ്യ​ത്തെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ഉ​ദാ​ര​മ​ന​സ്‌​ക​ത​യോ​ടെ​ ​മു​ന്നോ​ട്ടു​വ​രാ​ൻ​ ​അ​ന്ന​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വി​ന്റെ​ ​ആ​ഹ്വാ​നം.​ ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട​ ​ക​ല്യാ​ണ​സു​ന്ദ​രം​ ​നേ​രെ​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​കാ​മ​രാ​ജി​നെ​ ​ക​ണ്ടു.​ ​അ​മ്മ​ ​ക​ഷ്ട​പ്പെ​ട്ട് ​വാ​ങ്ങി​ക്കൊ​ടു​ത്ത​ ​സ്വ​ർ​ണ​മാ​ല​ ​ഊ​രി​ന​ൽ​കി.​ ​ഞെ​ട്ടി​പ്പോയ​ ​കാ​മ​രാ​ജ് ​ക​ല്യാ​ണ​സു​ന്ദ​ര​ത്തെ​ ​ആ​ദ​രി​ച്ചാ​ണ് ​മ​ട​ക്കി​ ​അ​യ​ച്ച​ത്.
തകർന്നുപോയ
നാളുകൾ
മി​ക​ച്ച​ ​അ​ക്കാ​ഡ​മി​ക് ​പ​ശ്ചാ​ത്ത​ല​വും​ ​ജീ​വി​ത​ ​ല​ക്ഷ്യ​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ ​ക​ല്യാ​ണ​ ​സു​ന്ദ​രം​ ​ത​ക​ർ​ന്നു​പോ​യ​ ​നാ​ളു​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​സ്ത്രൈ​ണ​സ്വ​ഭാ​വ​മു​ള്ള,​ ​വ​ള​രെ​ ​പ​തി​ഞ്ഞ​ ​ശ​ബ്ദ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​സ​ഹ​പാ​ഠി​ക​ളി​ൽ​ ​പ​ല​രും​ ​ശ​ബ്ദ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പ​രി​ഹ​സി​ച്ചു.​ ​പ​രി​ഹാ​സം​ ​ഭ​യ​ന്ന് ​ആ​ളു​ക​ളോ​ട് ​സം​സാ​രി​ക്കാ​തെ​യാ​യി.​ ​ആ​ൾ​ക്കൂ​ട്ട​ത്തെ ഭയപ്പെട്ടു.​ ​പ​രി​ഹാ​സം​ ​സ​ഹി​ക്കാ​നാ​വാ​തെ​ ​ആ​ത്മ​ഹ​ത്യ​യെ​പ്പ​റ്റി​യും​ചി​ന്തി​ച്ചു.​ ​അ​ക്കാ​ല​ത്താ​ണ് ​വ്യ​ക്തി​ത്വ​ ​വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ​പു​സ്ത​ക​ങ്ങ​ൾ​ ​എ​ഴു​തു​ന്ന​ ​ത​മി​ഴ്‌​വാ​ന​ൻ​ ​എ​ന്ന​ ​വ്യ​ക്തി​യെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​'​'​നീ​ ​എ​ങ്ങ​നെ​ ​സം​സാ​രി​ക്കു​ന്നു​ ​എ​ന്ന​തി​ല​ല്ല,​ ​മ​റ്റു​ള്ള​വ​ർ​ ​നി​ന്നെ​ക്കു​റി​ച്ച് ​എ​ന്ത് ​സം​സാ​രി​ക്കു​ന്നു​ ​എ​ന്ന​തി​ലാ​ണ് ​കാ​ര്യം​""​ ​ആ​ ​വാ​ച​കം​ ​ജീ​വി​ത​ത്തെ​ ​മാ​റ്റി​മ​റി​ച്ചു.​ ​ഒ​രി​ക്ക​ൽ​ ​അ​പ​മാ​ന​മാ​യി​ ​തോ​ന്നി​യ​ ​ശ​ബ്‌​ദം​ ​പി​ന്നീ​ടി​ങ്ങോ​ട്ട് ​മ​നു​ഷ്യ​ത്വ​ത്തി​ന്റെ​ ​മു​ഴ​ക്ക​മാ​യി !
സ്വ​ർ​ണ​മെ​ഡ​ലോ​ടെ
ബി​രു​ദം
അ​മ്മ​യു​ടെ​ ​ക​ഷ്ട​പ്പാ​ടി​ന് ​ഫ​ലം​ ​കി​ട്ട​ണ​മെ​ങ്കി​ൽ​ ​ന​ന്നാ​യി​ ​പ​ഠി​ക്ക​ണ​മെ​ന്നും​ ​ജോ​ലി​ ​നേ​ട​ണ​മെ​ന്നും​ ​ക​ല്യാ​ണ​സു​ന്ദ​രം​ ​തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു.​ ​മാ​ത്ര​മ​ല്ല,​ ​ഒ​രു​പാ​ട് ​പേ​ർ​ക്ക് ​കൈ​ത്താ​ങ്ങാ​ക​ണം.​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം​ ​മ​ദ്രാ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​സാ​ഹി​ത്യ​ത്തി​ലും​ ​ച​രി​ത്ര​ത്തി​ലും​ ​ബി​രു​ദം​ ​നേ​ടി.​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​സ്വ​ർ​ണ​മെ​ഡ​ലോ​ടെ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഇ​ന്ന​ത്തെ​ ​തൂ​ത്തു​ക്കു​ടി​ ​ജി​ല്ല​യി​ലു​ള്ള​ ​ശ്രീ​വൈ​കു​ണ്ഠ​ത്തെ​ ​കു​മാ​ര​ഗു​രു​പ​ര​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ൽ​ ​ലൈ​ബ്രേ​റി​യ​നാ​യി.​ ​തു​ട​ക്ക​ ​ശ​മ്പ​ളം​ 140​ ​രൂ​പ.​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​ ​ആ​രെ​ങ്കി​ലും​ ​ത​ങ്ങ​ളു​ടെ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ശ​മ്പ​ളം​ ​സം​ഭാ​വ​ന​ ​ചെ​യ്യു​മോ​ ​എ​ന്ന് ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​യി​ൽ​ ​യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ​ച​ർ​ച്ച​യു​ണ്ടാ​യ​ത്.​ ​എ​ന്തു​കൊ​ണ്ടാ​യി​ക്കൂ​ടാ​ ​എ​ന്ന​ ​ക​ല്യാ​ണ​ ​സു​ന്ദ​ര​ത്തി​ന്റെ​ ​ചോ​ദ്യം​ ​ പിന്നീടങ്ങോട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശീ​ല​മാ​യി,​​​ ​ജീ​വി​ത​വും.​ ​
ആ​ദ്യ​ ​ശ​മ്പ​ളം​ ​ല​ഭി​ച്ച​പ്പോ​ൾ​ ​ക​ല്യാ​ണ​സു​ന്ദ​രം​ ​തീ​രു​മാ​ന​മെ​ടു​ത്തു.​ ​'​അ​നാ​ഥ​ർ​ക്കും​ ​നി​ർ​ദ്ധ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സ​ഹാ​യ​മാ​ക​ണം".​ ​ഒ​ന്നും​ ​ര​ണ്ടു​മ​ല്ല,​ 35​ ​വ​ർ​ഷം,​ ​പെ​ൻ​ഷ​നാ​കു​ന്ന​തു​വ​രെ​ ​ആ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഒ​രി​ള​ക്ക​വു​മു​ണ്ടാ​യി​ല്ല.​ ​പ​ട്ടി​ണി​ ​കി​ട​ക്കേ​ണ്ടി​ ​വ​ന്ന​പ്പോ​ഴും​ ​ഒ​രു​ ​പൈ​സ​ ​പോ​ലും​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്നെ​ടു​ക്കാ​തെ​,​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​അ​ല​ക്കു​ക​ട​ക​ളി​ലും​ ​ജോ​ലി​ ​ചെ​യ്ത് ​ചെ​ല​വു​ ​ന​ട​ത്തി.​
1998​ൽ​ ​ വി​ര​മി​ച്ച​പ്പോ​ൾ​ ​ല​ഭി​ച്ച​ ​പ​ത്തു​ല​ക്ഷം​ ​രൂ​പ,​​​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​പാ​വ​പ്പെ​ട്ട​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി​ ​നീ​ക്കി​വ​ച്ചു.​ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ ​പൂ​ർ​വി​ക​ ​സ്വ​ത്തും​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​മാ​റ്റി​വ​ച്ചു.​ ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ഹോ​ട്ട​ലി​ൽ​ ​വെ​യി​റ്റ​റാ​യും​ ​ട്യൂ​ഷ​നെ​ടു​ത്തും​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്തി.​ ​സ്വ​ന്തം​ ​ചെ​ല​വു​ക​ഴി​ച്ചു​ള്ള​ ​തു​ക​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്.​ ​അ​ങ്ങ​നെ​ ​പാ​വ​പ്പെ​ട്ട​ ​മ​നു​ഷ്യ​ർ​ക്കാ​യി​ ​ക​ല്യാ​ണ​സു​ന്ദ​രം​ ​ജീ​വി​ച്ചു.​ ​മ​നു​ഷ്യ​രു​ടെ​ ​ക​ഷ്‌​ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത്,​ ​അ​വ​രെ​ ​കാ​ണാ​നും​ ​അ​റി​യാ​നും​ ​ഊ​ണും​ ​ഉ​റ​ക്ക​വും​ ​ക​ള​ഞ്ഞ് ​തെ​രു​വു​ക​ളി​ൽ​ ​അ​ല​ഞ്ഞു.​ ​അ​വ​ർ​ക്കി​ല്ലാ​ത്ത​ ​ഒ​രു​ ​സു​ഖ​സൗ​ക​ര്യ​വും​ ​ത​നി​ക്കും​ ​വേ​ണ്ടെ​ന്ന് ​സ്വ​യം​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടേ​യി​രു​ന്നു.
ര​ണ്ടി​ട​ങ്ങ​ളെ​ ​
ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം
പാ​ലം​-​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും​ ​അ​ത് ​ആ​വ​ശ്യ​മു​ള്ള​വ​രും​ ​ത​മ്മി​ലു​ള്ള​ ​ക​ണ്ണി​യാ​ണ്.​ ​വി​ര​മി​ച്ചാ​ൽ​ ​ത​ന്റെ​ ​സ​ഹാ​യ​ങ്ങ​ളും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നി​ല​യ്ക്കു​മോ​ ​എ​ന്ന് ​സ​ർ​വീ​സ് ​കാ​ല​ത്ത് ​ക​ല്യാ​ണ​സു​ന്ദ​രം​ ​ഭ​യ​ന്നി​രു​ന്നു.​ ​ചെ​റു​ജോ​ലി​ക​ൾ​ ​ചെ​യ്ത് ​പോ​കാ​മെ​ന്നു​വ​ച്ചാ​ലും​ ​അ​ത് ​എ​ത്ര​ ​പേ​ർ​ക്ക് ​മ​തി​യാ​കും​?​​​ ​അ​ങ്ങ​നെ​യാ​ണ് ​ഒ​രു​ ​'​പാ​ല​"മാ​യാ​ലെ​ന്തെ​ന്ന​ ​ആ​ശ​യ​മു​ദി​ച്ച​ത്.​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മു​ള്ള​വ​രെ​യും​ ​അ​ത് ​ന​ൽ​കാ​ൻ​ ​സ​ന്ന​ദ്ധ​രാ​യ​വ​രെ​യും​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി​ ​'​പാ​ലം​"എ​ന്ന​ ​സം​ഘ​ട​ന​യ്ക്ക് ​രൂ​പം​ ​ന​ൽ​കി.​ ​പ്ര​ധാ​ന​മാ​യും​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ക്ഷേ​മ​ത്തി​നാ​ണ് ​സം​ഘ​ട​ന​ ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​വി​ദ്യാ​ഭ്യാ​സം,​ ​അ​നാ​ഥ​രു​ടെ​ ​സം​ര​ക്ഷ​ണം,​ ​വ​സ്ത്രം,​ ​പു​സ്ത​ക​ങ്ങ​ൾ,​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്കൊ​പ്പം​ ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും​ ​പാ​ലം​ ​കൈ​ത്താ​ങ്ങാ​യി.​ ​നി​ര​വ​ധി​ ​പ്പേ​രു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​ഇ​ന്നും​ ​ഉ​റ​പ്പു​ള്ള​ ​പാ​ല​മാ​യി​ ​സം​ഘ​ട​ന​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​ഔ​ദ്യോ​ഗി​ക​ ​വ​രു​മാ​നം​ ​നി​ല​ച്ചാ​ലും​ ​ചി​ട്ട​യോ​ടെ​ ​തു​ട​ർ​ന്നു​പോ​കാ​ൻ​ ​ത​ക്ക​ ​രീ​തി​യി​ലാ​ണ് ​പാ​ല​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹം​ ​അ​ത് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.
ആ​ഗ്ര​ഹി​ക്കാ​ത്ത
അം​ഗീ​കാ​ര​ങ്ങൾ
ന​ന്ദി​യു​ടെ​ ​നോ​ട്ടം​ ​പോ​ലും​ ​അ​ദ്ദേ​ഹം​ ​ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല,​​​ ​അ​ത്ര​മേ​ൽ​​​ ​നി​ശ​ബ്ദ​ ​യാ​ത്ര.​ ​പ​ല​ ​ത​വ​ണ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ന​ട​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം​ ​ലോ​കം​ ​കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന,​ 20-ാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​വി​ശി​ഷ്ട​വ്യ​ക്തി​ക​ളി​ലൊ​രാ​ൾ​ ​എ​ന്ന് ​ക​ല്യാ​ണ​സു​ന്ദ​ര​ത്തെ​ ​വി​ശേ​ഷി​പ്പി​ച്ചു.​ ​
യു.​എ​സ് ​'​മാ​ൻ​ ​ഒ​ഫ് ​ദ​ ​മി​ല്ലേ​നി​യം​ ​സം​ഘ​ട​ന"​ ​എ​ന്ന​ ​ബ​ഹു​മ​തി​യും​ ​കേം​ബ്രി​ഡ്ജി​ലെ​ ​ദി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ബ​യോ​ഗ്ര​ഫി​ക്ക​ൽ​ ​സെ​ന്റ​ർ,​ ​നൂ​റ്റാ​ണ്ടി​ലെ​ ​ഏ​റ്റ​വും​ ​ഉ​ദാ​ത്ത​നാ​യ​ ​വ്യ​ക്തി​ ​എ​ന്ന​ ​ബ​ഹു​മ​തി​യും​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.​ ​മാ​ൻ​ ​ഓ​ഫ് ​ദ​ ​മി​ല്ലേ​നി​യം​ ​പു​ര​സ്‌​കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ല​ഭി​ച്ച​ത് 30​ ​കോ​ടി​ ​രൂ​പ​!​ 2011​ൽ​ ​ആ​ജീ​വ​നാ​ന്ത​ ​സേ​വ​ന​ത്തി​നു​ള്ള​ ​റോ​ട്ട​റി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​വാ​ർ​ഡ്,​ 2012​ ​ലെ​ ​മി​ക​ച്ച​ ​ലൈ​ബ്രേ​റി​യ​നു​ള്ള​ ​അ​വാ​ർ​ഡ്,​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ലൈ​ബ്രേ​റി​യ​ൻ​ ​അ​വാ​ർ​ഡ് ​എ​ന്നി​വ​യും​ ​തേ​ടി​യെ​ത്തി.​ 2012​ൽ​ ​സൗ​ത്ത് ​ഇ​ന്ത്യ​യി​ലെ​ ​ബു​ക്ക് ​സെ​ല്ലേ​ഴ്സ് ​ആ​ൻ​ഡ് ​പ​ബ്ലി​ഷേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​മി​ക​ച്ച​ ​ലൈ​ബ്രേ​റി​യ​നു​ള്ള​ ​പു​ര​സ്‌​കാ​ര​വും​ ​ല​ഭി​ച്ചു.​ ​
ഡ​ൽ​ഹി​യി​ലെ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ലോ​ക​ത്തി​ലെ​ ​മി​ക​ച്ച​ ​പ​ത്ത് ​ലൈ​ബ്രേ​റി​യ​ൻ​മാ​രി​ൽ​ ​ഒ​രാ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത് ​ക​ല്യാ​ണ​സു​ന്ദ​ര​ത്തെ​യാ​ണ്.​ ​പ​ഞ്ചാ​ബ് ​സ​ർ​ക്കാ​ർ​ ​അ​ദ്ദേ​ഹ​ത്തെ​ ​മി​ക​ച്ച​ ​ലൈ​ബ്ര​റി​ ​പ​ണ്ഡി​ത​നാ​യി​ ​ആ​ദ​രി​ച്ചു.​ ​സാ​മൂ​ഹി​ക​ ​സേ​വ​ന​ത്തി​ന് 2023​ൽ​ ​പ​ദ്മ​ശ്രീ​യി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​ആ​ദ​ര​വും.
ര​ജ​നി​കാ​ന്തി​ന്റെ​ ​
അ​ച്ഛ​ന്റെ​ ​സ്ഥാ​ന​ത്ത്
2012​ൽ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ര​ജ​നീകാ​ന്ത് ​അ​ദ്ദേ​ഹ​ത്തെ​ ​പി​താ​വാ​യി​ ​സ്വീ​ക​രി​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ത​ന്റെ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ക്കാ​ൻ​ ​ക്ഷ​ണി​ച്ചു.​ ​ര​ജ​നി​യോ​ടു​ള്ള​ ​സ്നേ​ഹ​വും​ ​ബ​ഹു​മാ​ന​വും​ ​ആ​വോ​ള​മു​ണ്ടെ​ങ്കി​ലും​ ​വി​ന​യ​ത്തോ​ടെ​ ​ആ​ ​ക്ഷ​ണം​ ​നി​ര​സി​ച്ചു.​ ​ജീ​വി​തം​ ​ഇ​ല്ലെ​ന്നു​ ​ക​രു​തു​ന്ന​വ​ർ​ക്കൊ​പ്പ​മു​ള്ള​ ​ജീ​വി​ത​മാ​ണ് ​ആ​ഗ്ര​ഹി​ച്ച​തെ​ന്നും​ ​ല​ളി​ത​വും​ ​സ്വ​ത​ന്ത്ര​വു​മാ​യ​ ​ജീ​വി​തം​ ​തു​ട​ര​ണ​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​ഇ​ന്നും​ ​ര​ജ​നി​യു​ടെ​ ​വീ​ട് ​ക​ല്യാ​ണ​സു​ന്ദ​ര​ത്തി​നാ​യി​ ​തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്.​ ​ആ​ ​സ്നേ​ഹ​വും​ ​പ​രി​ഗ​ണ​ന​യും​ ​മാ​ത്രം​ ​മ​തി​ ​ത​നി​ക്കെ​ന്ന് ​പ​റ​യു​ന്നു​ ​ക​ല്യാ​ണ​സു​ന്ദ​രം.​ ​ക​ല്യാ​ണ​സു​ന്ദ​ര​ത്തി​ന്റെ​ ​ജീ​വി​ത​ത്തെ​കു​റി​ച്ച് ​വാ​യി​ച്ച​റി​ഞ്ഞ​ ​അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ഥ​ ​സി​നി​മ​യാ​ക്കാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​മ​നു​ഷ്യ​രു​ടെ​ ​ഉ​ള്ളു​തൊ​ട്ട് ​ഹീ​റോ​ക​ളു​ടെ​ ​ഹീ​റോ​യു​മാ​യി​ ​മാ​റി​ ​സു​ന്ദ​രം.
ക​ല്യാ​ണ​മി​ല്ലാ​ത്ത​ ​സു​ന്ദ​രം
പേ​രി​ൽ​ ​ക​ല്യാ​ണം​ ​ഉ​ണ്ടെ​ങ്കി​ലും​ ​വി​വാ​ഹം​ ​വേ​ണ്ടെ​ന്ന് ​മു​ന്നേ​ ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​വി​വാ​ഹം​ ​ക​ഴി​ച്ചാ​ൽ​ ​ത​നി​ക്കൊ​രി​ക്ക​ലും​ ​ഇ​ത്ര​ത്തോ​ളം മ​ന​ുഷ്യ​രി​ലേക്കിറ​ങ്ങി​ല്ലെ​ന്നും​ ​സാ​മൂ​ഹി​ക​ ​സേ​വ​നം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​സു​ന്ദ​രം​ ​ചി​ന്തി​ച്ചു.​ ​ജോ​ലി​ ​ചെ​യ്തു​ണ്ടാ​ക്കു​ന്ന​ ​പ​ണം​ ​സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​ ​ന​ൽ​കു​മ്പോ​ൾ,​ ​പ​ങ്കാ​ളി​യും​ ​അ​ങ്ങ​നെ​യൊ​രാ​ൾ​ ​ആ​യി​രി​ക്ക​ണ​മ​ല്ലോ​?​
'​'​വി​ജ​യം​ ​എ​ന്ന​ത് ​സ്വ​ന്തം​ ​നേ​ട്ട​മാ​യി​ ​മാ​ത്രം​ ​ക​ണ​ക്കാ​ക്കു​ന്ന​ ​ലോ​ക​ത്ത്,​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചെ​യ്യു​ന്ന​താ​ണ് ​വി​ജ​യ​മെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നു.​ ​ഹോ​ട്ട​ലി​ലും​ ​ചെ​റി​യ​ ​ക​ട​ക​ളി​ലു​മൊ​ക്കെ​ ​ചെ​റി​യ​ ​ജോ​ലി​ക​ൾ​ ​ചെ​യ്ത് ​​ജീ​വി​ക്കാ​ൻ​ ​ക​ഴി​യും.​ ​സ്വ​ന്ത​മാ​യി​ ​ഒ​ന്നും​ ​സ​മ്പാ​ദി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മി​ല്ല.​ 30​ ​കോ​ടി​ ​രൂ​പ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ന​ൽ​കി​യ​താ​ണ് ​ ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​നി​മി​ഷ​ങ്ങ​ളി​ലൊ​ന്ന്.​ ​ന​ൽ​കു​ന്ന​യാ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​യ​ഥാ​ർ​ത്ഥ​മാ​യ​ ​ത്യാ​ഗം​ ​സ​ഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴാ​ണ് ​ഒ​രു​ ​സ​ഹാ​യം​ ​അ​ർ​ത്ഥ​വ​ത്താ​യി​ത്തീ​രു​ന്ന​ത് .​ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം​ ​സ​മൃ​ദ്ധി​യി​ൽ​ ​നി​ന്ന് ​ചെ​യ്യേ​ണ്ട​ ​ഒ​ന്ന​ല്ല,​ ​മ​റി​ച്ച് ​പ​രി​മി​തി​ക​ൾ​ക്കി​ട​യി​ൽ​ ​നി​ന്ന് ​തോ​ന്നേ​ണ്ട​താ​ണ്.​ ​സ്വ​ന്തം​ ​അ​ദ്ധ്വാന​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​പ​ണം​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ​ ​സം​തൃ​പ്തി​ ​ മ​റ്റൊ​ന്നിനുമില്ല "​" ​ചെ​ന്നൈ​യി​ലെ​ ​സൈ​ദാ​പേ​ട്ടി​യി​ലെ​ ​ചെ​റി​യ​ ​വീ​ട്ടി​ൽ​ ​അ​തി​സു​ന്ദ​ര​വും​​​ ​ആ​ഴ​വു​മു​ള്ള​ ​ഫി​ലോ​സ​ഫി​യു​മാ​യി​ ​ഒ​രു​ ​ചെ​റി​യ​ ​മ​ന​ഷ്യ​ൻ​ ​വ​ലി​യ​ ​ജീ​വി​തം​ ​ആ​സ്വ​ദി​ക്കു​ന്നു. ദി​വ​സ​വും​ ​രാ​വി​ലെ​ ​അ​ഡ​യാ​റി​ലെ​ ​'​ ​പാ​ല​"​ ​ത്തി​ന്റെ​ ​ഓ​ഫീ​സി​ലെ​ത്തും.​ ​അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന,​ ​കൈ​ത്താ​ങ്ങ് ​വേ​ണ്ട​വ​ർ​ക്കാ​യി​ ​ഒ​രു​ ​വി​ളി​പ്പാ​ട​ക​ലെ​ ​താ​നു​ണ്ടെ​ന്ന് ​സ്വ​യം​ ​ഉ​റ​പ്പി​ക്കും.
''ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ൽ​ ​സ​മൂ​ഹ​ത്തി​ന് ​സം​ഭാ​വ​ന​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​ന​മു​ക്ക് ​നി​ല​നി​ൽ​ക്കാ​നാ​വി​ല്ല.​ ​സാ​മൂ​ഹി​ക​ ​ന​ന്മ​യ്ക്കാ​യി​ ​ഒ​രാ​ൾ​ ​ത​ന്റെ​ ​പ​ങ്ക് ​ന​ന്നാ​യി​ ​നി​റ​വേ​റ്റി​യാ​ൽ​ ​പോ​ലും​ ​വ​ലി​യ​ ​മാ​റ്റം​ ​ഉ​ണ്ടാ​കു​മെ​ന്ന് ​എ​നി​ക്ക് ​ഉ​റ​ച്ച​ ​വി​ശ്വാ​സ​മു​ണ്ട്.​ ​ഇ​തി​നെ​ല്ലാം​ ​വേ​ണ്ട​ത് ​മ​ന​സാ​ണ്.​ ​എ​ല്ലാം​ ​മ​ന​സിന്റെ​ ​അ​വ​സ്ഥ​യാ​ണ്.​ ​അ​വ​സാ​നം,​ ​ഈ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​പോ​കു​മ്പോ​ൾ​ ​ന​മ്മ​ൾ​ ​എ​ന്താ​ണ് ​കൂ​ടെ​ ​കൊ​ണ്ടു​പോ​കു​ന്ന​ത്?""​-​ആ​യി​ര​ക്ക​ണ​ക്കി​ന് ​മ​നു​ഷ്യ​രു​ടെ​ ​ഹൃ​ദ​യ​വും​ ​സ്‌​നേ​ഹ​വും​ ​പ്രാ​ർ​ത്ഥ​ന​യും​ ​കൂ​ടെ​യു​ള്ള​പ്പോ​ൾ,​ ​ആ​ ​ചോ​ദ്യം​ ​മു​ഴ​ങ്ങു​ന്നു.​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​പോ​കു​മ്പോ​ൾ​ ​ന​മ്മ​ൾ​ ​എ​ന്താ​ണ് ​കൂ​ടെ​ ​കൊ​ണ്ടു​പോ​കു​ന്ന​ത് ?​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION