SignIn
Kerala Kaumudi Online
Sunday, 09 August 2026 4.25 AM IST

 മലമുകളിൽ നിന്നും പാറക്കല്ലുകളുംമരങ്ങളും വീണു

mathai

പീരുമേട്: കൊട്ടാരക്കര -ദിണ്ടുക്കൽ ദേശീയപാതയിൽ മണ്ണിടിച്ചിലും അതോടൊപ്പം മലമുകളിൽ നിന്ന് വലിയ കൂറ്റൻ പാറകളും മരങ്ങളും റോഡിൽ വീഴുന്നത് പതിവാകുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന മഴ ദേശീയപാതയിൽ മണ്ണിടിച്ചിൽ തുടരാൻ ഇടയാകുന്നു. ഇന്നലെ മത്തായികൊക്കയ്ക്ക് സമീപം നാല് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഒരു ഭാഗത്ത് റോഡിലേക്ക് മുകളിൽ നിന്നും മൺതിട്ട ഇടിഞ്ഞു വീണതിനെത്തുടർന്ന്ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരും, ഫയർഫോഴ്സും എത്തിയാണ് മണ്ണ് നീക്കം ചെയ്തത്. മണ്ണ് മാറ്റിയതിനുശേഷമാണ്
ഗതാഗതം പുനസ്ഥാപിച്ചത്.മുപ്പത്തഞ്ചാം മൈലിനും പാമ്പനാറിനും ഇടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പതിനഞ്ചിലധികം ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ദേശീയപാതയിൽ പുല്ലുപാറയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണു. കല്ലുവീണ സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരുന്നത് വലിയ അപകടം ഒഴിവായി.കടുവാപാറ,പുല്ലുപാറ,അമലഗിരി,വളഞ്ഞാങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലും വൻതോതിൽ മണ്ണിടിച്ചിൽഉണ്ടായിട്ടുണ്ട്.പല സ്ഥലത്തും മണ്ണിടിഞ്ഞ് റോഡിൽ കിടക്കുന്നത് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നുമുണ്ട്.ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കാത്ത ഭാഗങ്ങളിൽ പോലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ചെറിയൊരു മഴ പെയ്താൽ പോലും മലയുടെ മുകളിൽ നിന്ന് റോഡിലേക്ക് വലിയ തോതിൽ മണ്ണും, പാറക്കല്ലുകളും, ഇടിഞ്ഞുവീഴുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ അമലഗിരിക്ക് സമീപം ദേശീയപാതയുടെ സംരക്ഷണഭിത്തി യുടെ ഒരു വലിയ ഭാഗം തന്നെ അടർന്ന്. റോഡിലേക്ക് വീണു. ഇതിന് മുകളിലുള്ള കൂറ്റൻ മരങ്ങൾ ഏതു നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്.മഴ ശക്തമായതോടെ ഇപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകുന്ന സ്ഥിതിയാണ് ഉള്ളത്. രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവരാണ് മണ്ണിടിഞ്ഞ് വീഴുന്നത് മൂലം പ്രതിസന്ധിയിൽപ്പെടുന്നത്. ദേശീയപാതയിൽ കൂടി യാത്ര ചെയ്യുന്ന വാഹന യാത്രികർ ജാഗ്രത പാലിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL