പാലക്കാട്: കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷ്ണൽ ക്വാളിഫിക്കേഷൻ രജിസ്റ്റർ ലെവൽ 4 നിലവാരത്തിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കും. പ്രായോഗിക പരിശീലനത്തിനും തൊഴിൽ കേന്ദ്രീകൃത പഠനത്തിനും പ്രാധാന്യം നൽകിയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായപരിധി നിർബന്ധമല്ല. കോഴ്സിന്റെ ദൈർഘ്യം ഒമ്പത് മാസം. പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഫോൺ: 9495999721.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |