
കൊല്ലം: ജില്ലയിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഒഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് ജില്ലാ കൺവെൻഷൻ ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട വിജയ കാസിൽ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് പ്രീന മേരി ജോസഫ് അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എ.പി.സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.എസ്.നീതു, ട്രഷറർ എസ്.സുനിത, ഐ.സജീദ്, അശോക് കുമാർ, ഷെബീർ കാസിം, എസ്.എൽ.ഷിബു എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |