SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

'ഡിസ്ട്രിക്ട് കണക്ട്' പരിപാടി സംഘടിപ്പിച്ചു 

district-cnt
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്മാരക സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഡിസ്ട്രിക്ട് കണക്ട് പൊതുജന പരാതി പരിഹാര അദാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും സംയുക്തമായി അരീക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച 'ഡിസ്ട്രിക്ട് കണക്ട്' പരിപാടിയിൽ 300ലേറെ പരാതികൾ ലഭിച്ചു. സർക്കാർ ഓഫീസുകളുടെ വാതിൽ കയറിയിറങ്ങാതെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നേരിട്ടറിയാനുള്ള പരിപാടിയാണ് 'ഡിസ്ട്രിക്ട് കണക്ട്'. ഓരോ പരാതിയും വിശദമായി കേട്ട അധികൃതർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.പരാതികളിൽ സ്ഥലപരിശോധന ആവശ്യമായ വിഷയങ്ങളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കലക്ടറും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം അദ്ധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ.വിനയ് ഗോയൽ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL