SignIn
Kerala Kaumudi Online
Thursday, 24 September 2026 3.24 AM IST

അടിമാലി ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

prathi-adimaly

തൊടുപുഴ: അടിമാലി ശാന്തഗിരി ക്ഷേത്രത്തിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർചിരട്ടകുന്ന് സ്വദേശി ആലിപ്പറമ്പിൽ വീട്ടിൽ അൻസാർ (32) ആണ് പിടിയിലായത്. പ്രതിയെ തൃശ്ശൂരിൽ നിന്നാണ് അടിമാലി പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രിയിലാണ് ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ നിന്ന് വഴിപാട് കൗണ്ടറും കാണിക്ക വഞ്ചിയും കുത്തിത്തുറന്ന് 70000രൂപ മോഷ്ടിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദ്ദേശാനുസരണം, ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മോഹൻദാസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ദിഖ് അബ്ദുൽഖാദർ, സബ് ഇൻസ്‌പെക്ടർമാരായ അജീഷ് കെ ജോൺ, അബ്ബാസ് ടി.എം, സി.ആർ സന്തോഷ്, സന്തോഷ് ബാബു, സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് തൃശ്ശൂർ തെക്കുക്കര ചിരട്ടകുന്ന് ഭാഗത്തു വെച്ച് ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും മോഷ്ടിച്ച രൂപയിലെ 10 രൂപയുടെ 2 കെട്ടും, 20 രൂപയുടെ ഒരു കെട്ട് നോട്ടുകളും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL