SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

 സമൂഹ മാദ്ധ്യമങ്ങളിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് ; യുവാവ് പിടിയിൽ

anzar
അൻസാർ

പത്തനംതിട്ട : മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണംതട്ടുന്ന യുവാവിനെ അറസ്റ്റു ചെയ്തു. പാലക്കാട് ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) നെയാണ് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് കേസന്വേഷണം ആരംഭിച്ചത്. സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിൽ യുവാക്കളുടെ ഫോട്ടോകൾ ഉപയോഗിച്ച് പ്രതി വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ പറ്റിച്ച് പണം തട്ടുകയുമായിരുന്നു.
പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊബൈൽ നമ്പരുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. എസ്.ഐ നിഥിൻ.ആർ, എ.എസ്.ഐ സുരേഷ്.വി.സി, സി.പി.ഒ അരുൺ.ആർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യത്തിന് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL