കൽപ്പറ്റ: നിർമ്മാണം പൂർത്തിയായിട്ടും അമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം അടഞ്ഞു കിടക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അന്നത്തെ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ആണ് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. സ്റ്റേഡിയത്തിന്റെ ഫ്‌ളോർ മാറ്റ് വിരിക്കൽ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് മാറ്റ് വിരിക്കലും പൂർത്തിയായി. ഇപ്പോൾ സ്റ്റേഡിയത്തിന്റെ കാടുമുടി നശിക്കുകയാണ്. ഇപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധർ താവളം ആകുകയാണ്. നിലവിൽ കായിക വകുപ്പിന്റെ കൈവശമാണ് സ്റ്റേഡിയമുള്ളത്. കിറ്റ്‌ക്കോ മുഖേനെ
എറണാകുളത്തെ ലീ ബിൾഡേഴ്സ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കായിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു സ്റ്റേഡിയം നിർമ്മാണം. നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ നഗരസഭയ്ക്ക് നിയമപരമായി കൈമാറണം. എന്നാൽ മാസങ്ങൾ കഴിയുമ്പോഴും സ്റ്റേഡിയം കൈമാറുന്നതിനുള്ള നടപടി ഉണ്ടാകുന്നില്ല. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കായിക പ്രേമികൾ പറയുന്നത്. കൽപ്പറ്റ നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇൻഡോർ സ്റ്റേഡിയം. ഒരു കിലോമീറ്റർ അകലെ ജില്ലാ സ്റ്റേഡിയവും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങൾ അടുത്തടുത്ത് നിർമ്മിച്ചതോടെ വയനാട് കായികമേഖലയിൽ വലിയനേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥ കാരണം സ്റ്റേഡിയങ്ങൾ കായികമേഖലയ്ക്ക് ഗുണം ചെയ്യുന്നില്ല.
നശിക്കുന്നത് മൾട്ടിപർപ്പസ്
ഇൻഡോർ സ്റ്റേഡിയം
വിവിധ കായിക ഇനങ്ങളിൽ ഒരുമിച്ച് മത്സരങ്ങൾ സംഘടിപ്പിക്കാനും പരിശീലനം നടത്താനും കഴിയുന്ന മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയമാണിത്. അധികൃതരുടെ മെല്ലെപോക്ക് കാരണം കോടികൾ ചെലവഴിച്ച സ്റ്റേഡിയം നാശത്തിന്റെ വക്കിലായി. കൃത്യമായ പരിചരണം നടത്തേണ്ട സ്വിമ്മിംഗ് ഇപ്പോൾ ഉൾപ്പെടെ നശിക്കുകയാണ്. ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന രണ്ട് സ്വീമ്മിംഗ് പൂളുകളും. പരിശീലിക്കാൻ സൗകര്യമുള്ള ഒരു പൂളുമാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |