
കൊച്ചി: പാലരുവി എക്സ്‌പ്രസ് ട്രെയിനിലെ ജനറൽ കോച്ചിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഒറ്റപ്പാലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ കൊല്ലം സ്വദേശിയായ 20കാരിയാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞദിവസം രാത്രി 7.45ന് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുന്നിലെ ജനറൽ കോച്ചിൽ തനിച്ച് യാത്ര ചെയ്ത യുവതിയെ അന്യസംസ്ഥാനക്കാരനായ പ്രതി അപമര്യാദയായി സ്പർശിക്കുകയും കടന്നു പിടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ബഹളമുണ്ടാക്കിയതോടെ പെട്ടെന്ന് സ്റ്റേഷനിൽ ഇറങ്ങി ഇയാൾ കടന്നു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർ.പി.എഫിനും റെയിൽവേ പൊലീസിനും യുവതി പരാതി നൽകി. എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |