SignIn
Kerala Kaumudi Online
Monday, 10 August 2026 4.47 AM IST

സ്വകാര്യ മൈക്രോ ഫിനാൻസ് എജന്റുമാർ ഗോത്ര വിഭാഗങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതായി പരാതി

police
പൊലീസ്

മാനന്തവാടി: എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരാണ് മാനന്തവാടിയിലെ സ്ഥാപനത്തിനെത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ നൽകി വിരലയടയാളം പതിപ്പിച്ചാൽ നാലായിരം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് ഉന്നതികളിൽ ഏജന്റുമാർ എത്തുന്നത്. രണ്ടു വർഷം മുമ്പാണ് തങ്ങൾ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതെന്ന് ഇവർ പറയുന്നു.

എടുത്ത വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തിൽനിന്നു വിളിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്. മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരെന്നു പറഞ്ഞ് രണ്ട് സ്ത്രീകളും ഒരു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഉന്നതിയിലെത്തിയത്. വിരലടയാളം പതിപ്പിച്ച ശേഷം പണം നൽകാൻ വിളിക്കുമെന്ന് പറഞ്ഞ് സംഘം മടങ്ങി.

പിന്നീട് സ്ഥാപനത്തിൽ എത്താൽ ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ നിന്നു മൂന്നുപേരെക്കൊണ്ടും മുപ്പതിനായിരം രൂപവീതം പിൻവലിപ്പിച്ച ശേഷം അത് ഏജന്റുമാർ വാങ്ങി നാലായിരം രൂപ വീതം തിരികെ നൽകി. ബാക്കി തുക അടക്കേണ്ടെന്നും നാലായിരം രൂപ തങ്ങൾക്കുള്ളതെന്നും തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുവിട്ടു. രണ്ടാമതും ഇതേ രീതിയിൽ തട്ടിപ്പ് നടത്തി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ അറുപതിനായിരം രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്ന് ഗോത്ര വനിതകൾ പറഞ്ഞു.

തങ്ങൾക്ക് വായ്പ തിരിച്ചടക്കാൻ നിർവാഹമില്ലെന്നും തട്ടിപ്പു നടത്തിയവരെക്കണ്ടെത്തി തുക തിരിച്ചടപ്പിക്കണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് അടുത്ത ദിവസം പട്ടികവർഗ വികസന വകുപ്പ് മന്ത്രിക്കും പൊലീസിലും പട്ടികവർഗ കമ്മിഷനും പരാതി നൽകുമെന്ന് ഇവർ പറഞ്ഞു. സമാന രീതീയിലുള്ള തട്ടിപ്പ് ജില്ലയിൽ മുമ്പും വ്യാപകമായി ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, LATESTNEWS, FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY