കണ്ണൂർ : അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ വളപട്ടണം പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വളപട്ടണത്തെ ഒരു വീട്ടിൽ കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച കാറിൽ യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് കണ്ണൂരിൽ നിന്ന് മുങ്ങിയെന്നാണ് സംശയം.
അർജുൻ ആയങ്കി നേരത്തെ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്റാറന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഹായികൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |