SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

16 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

arrest
അറസ്റ്റിലായ പ്രതികൾ

പുത്തൻകുരിശ്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുഫൈൻ ബിവാസ് (22), അസ്താക്കിൻ ഷെയ്ഖ് (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പഴന്തോട്ടത്ത് നിന്ന് പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുകയായിരുന്നു ഇവർ.

ട്രെയിനിൽ ആലുവയിലെത്തിയ ഇരുവരും അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പഴന്തോട്ടത്ത് എത്തിയതിന് പിന്നാലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടിയത്. ബംഗാളിൽ കിലോ 3,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് കിലോ 30,000 രൂപയ്‌ക്കാണ് വില്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം. സാഹിൽ, എസ്.ഐമാരായ ജിതിൻകുമാർ, പി.പി. റെജി, രാജേഷ് കുമാർ, ജി. ശശിധരൻ, മനോജ് കുമാർ, എ.എസ്.ഐ ജിജു കുര്യാക്കോസ്, വി.എ. ഗിരീഷ്, സീനിയർ സി.പി.ഒമാരായ വിപിൻദാസ്, സന്ദീപ്, വിനു എബ്രഹാം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY