SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

 ഇ.ഡിക്കെതിരായ ആക്രമണത്തിൽ ആദ്യകുറ്റപത്രമായി '27 പ്രതികൾ, ആലോചിച്ച് ഉറപ്പിച്ചുള്ള കൃത്യം'

aa

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യഘട്ട കുറ്റപത്രത്തിൽ 28ൽ 27 പ്രതികൾക്കെതിരെ കുറ്റപത്രം. ആലോചിച്ച് ഉറപ്പിച്ചുള്ള സംഘടിത അക്രമമാണെന്നും കുറ്റപത്രം പറയുന്നു. പിണറായി വിജയന്റെ വീട്ടിൽ മകൾ വീണയ്‌ക്കെതിരായ കേസിലെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ വകവരുത്തുകയായിരുന്നു അക്രമത്തിന്റെ ലക്ഷ്യം. രാവിലെ പത്തോടെ സംഘടിച്ച പ്രതിഷേധക്കാർ ഉച്ചയ്ക്ക് മൂന്നോടെ ആക്രമിച്ചു. നിയമപരിശോധനയ്ക്ക് ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ഒളിവിൽ കഴിയുന്ന സി.പി.എം പ്രവർത്തകൻ പാളയം സന്തോഷിനെ ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെല്ലാം സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും നേതാക്കളുമാണ്. കേസിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയായി.

 ഗൂഢാലോചന രണ്ടാംകുറ്റപത്രത്തിൽ

രണ്ടാംഘട്ട കുറ്റപത്രത്തിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണവിവരങ്ങളാകും ഉൾപ്പെടുത്തുക. ഈ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കടക്കം നീണ്ടേക്കും. നേതാക്കളുടെയടക്കം ഫോൺവിളി പരിശോധിക്കും. 5 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്നിവയിലാണ് പ്രതികളുടെ വിരലടയാളം കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY