SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

പോക്സോ കേസിൽ പ്രതി പിടിയിൽ

photo-

ചെറുതുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് ഒളിവിൽ കഴിയുന്ന പ്രതിയെ ചെറുതുരുത്തി പൊലീസ് പിടികൂടി. ചാവക്കാട് വടക്കേക്കാട് അവിയൂർ തെക്കേഅകായിൽ ഷഹീറിനെയാണ് (41) പൊലീസ് പിടികൂടിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന്കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് എരുമപ്പെട്ടിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ് ശ്യാം കുമാർ, പ്രിൻസിപ്പൽ എസ്.ഐ വിൻസന്റ്, എസ്.ഐ ജമാലുദ്ദീൻ,എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ ശ്രീദേവി സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, ഡിജോ വാഴപ്പിള്ളി, ഗിരീഷ്, രതീഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY