SignIn
Kerala Kaumudi Online
Sunday, 09 August 2026 4.22 AM IST

വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

aa

വടകര: അഴിയൂരിൽ വീടിന് നേരെ ബോംബെറിഞ്ഞതായും വീടിനും വാഹനത്തിനും നാശനഷ്ടം വരുത്തിയതായും ആരോപിച്ച കേസിൽ രണ്ട് പ്രതികളെ വടകര അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 14/2020 കേസിൽ ശരത്, അഞ്ജിത് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.അഴിയൂർ കൊറോത്ത് റോഡിലെ ബിജെപി കർഷക മോർച്ച സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് പ്രതികളെയും കോടതി വെറുതെ വിട്ടത്. പ്രതികളെ കുറ്റവുമായി ബന്ധിപ്പിക്കുന്ന മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കുവേണ്ടി അഡ്വ. ആശിഷ് ചോമ്പാല ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY