SignIn
Kerala Kaumudi Online
Thursday, 24 September 2026 4.26 AM IST

മറ്റൊരു പുരുഷനുമായി സൗഹൃദം, വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ആത്മഹത്യയാക്കി ചിത്രീകരിച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

READ ENGLISH VERSION
thandra-akshitarani
താന്ദ്ര അക്ഷിതറാണി

ഹൈദരാബാദ്: മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീർത്ത കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ. തെലങ്കാനയിലെ സിംഗരേനി കോളിയറീസ് പോളിടെക്‌നിക്കിലെ പൂർവ വിദ്യാർത്ഥിനിയായ തന്ദ്ര അക്ഷിതറാണിയെന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ സ്ഥാപനത്തിലെ ലക്‌ചററായ നവീൻ കുമാറാണ് (38) അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ നിർബന്ധിച്ച് കീടനാശിനി കുടുപ്പിച്ച ശേഷം ആത്മഹത്യചെയ്‌തതായി വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.

താന്ദ്ര സിംഗരേനി കോളേജിൽ ഡിപ്ലോമ പഠിച്ചിരുന്ന കാലത്താണ് നവീൻ കുമാറുമായി പരിചയത്തിലായത്. പിന്നീട് ഹൈദരബാദിൽ മൈനിംഗ് എഞ്ചിനിയറിംഗ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നതിനുപിന്നാലെ ഇരുവരും തമ്മിൽ അകന്നു. ശേഷം സിംഗരേനിലെ ഖനികളിൽ അപ്രനറീസ്ഷിപ്പ് ചെയ്യുന്നതിനിടെ രവികുമാറെന്ന യുവാവുമായി താന്ദ്ര സൗഹൃദത്തിലായി. ഇതേക്കുറിച്ചറിഞ്ഞ നവീൻ താന്ദ്രയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നെന്ന് പെഡ്ഡപ്പള്ളി ഡെപ്യൂട്ടി കമ്മീഷണർ ബി റാം റെഡ്ഡി വ്യക്തമാക്കി.

സെപ്‌തംബർ 12ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന താന്ദ്രയെ നവീൻ കുമാർ ബലമായി കാറിൽകയറ്റി. തുടർന്ന് രവി കുമാർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന തരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതിച്ചു. പിന്നാലെ നിർബന്ധിച്ച് കീടനാശിനി കുടുപ്പിച്ചു. ഏറെക്കഴിഞ്ഞശേഷം യുവതിയുടെ പിതാവിനെ വിളിച്ച് താന്ദ്ര ആത്മഹത്യചെയ്‌തെന്ന് വിശ്വസിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.

സെപ്‌തംബർ 12ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. ആദ്യഘടത്തിൽ യുവതി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെയും നിഗമനം. എന്നാൽ, സിസിടിവി, ഫോൺരേഖകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിയിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണത്തിൽ രവി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

English Summary

A 20-year-old engineering student allegedly died after a lecturer forced her to consume pesticide and staged it as suicide. Police arrested the lecturer and another man in connection with the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, ARREST, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY