SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

abdul

കോതമംഗലം: പോത്താനിക്കാടും സമീപപ്രദേശങ്ങളിലും അടുത്തകാലത്തുണ്ടായ മോട്ടോർ പമ്പ് സെറ്റ് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിലായി. നെല്ലിക്കുഴി വട്ടേക്കാട്ട് പുത്തൻപുര അബ്ദുൾസമദ് (18), വാരപ്പൈട്ടി കൊടക്കാപ്പിള്ളിൽ അതുൽ(18) എന്നിവരാണ് അറസ്റ്റിലായത്. നാല് കേസുകളാണ് ഇവർക്കെതിരെയുള്ളത്.

കല്ലൂർക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരുമോഷണക്കേസിലും ഇരുവരും പ്രതികളാണ്. ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷവും മോഷണംപതിവാക്കുകയായിരുന്നു. എസ്.എച്ച്. ഒ സിജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സമീപകാലത്ത് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങൾ നടന്നിരുന്നു. ഇവയിലും അന്വേഷണം പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY