SignIn
Kerala Kaumudi Online
Sunday, 09 August 2026 5.18 AM IST

അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്

arjun

കണ്ണൂർ : പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും.

കോതമംഗലത്തിന് സമീപമുള്ള റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. .ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയും ഊന്നുകൽ എസ്എച്ച്ഒയ്ക്കെതിരെയും സോഷ്യൽ മീഡിയ വഴി ഭീഷണി മുഴക്കിയതിനും ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും പൊലീസിനെ വെല്ലുവിളിക്കുന്നത് തുടർന്നതിന് പിന്നാലെയാണ് തെരച്ചിൽ ഊർജ്ജിതമാക്കിയതും ഇപ്പോൾ പിടിയിലായതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN AYANKI, ARJUN AYANKI ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY