
നെടുമ്പാശേരി: 50 ഗ്രാം ഹെറോയിനുമായി അസാം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ് (29) അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും നെടുമ്പാശേരി പൊലീസും ചേർന്നാണ് പിടികൂടിയത്. അസാമിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തി അവിടെനിന്ന് കാറിൽ പിരാരൂരിൽ എത്തി റൂമിലേക്ക് പോകുന്ന വഴി അന്വേഷണസംഘം പിടികൂടിയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഇയാൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് 15 ലക്ഷം രൂപ വിലയുണ്ട്. നാഗാലാൻഡിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെരുമ്പാവൂർ എ എസ് പി. ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, എസ്.ഐമാരായ എം.വി. അരുൺ ദേവ്, മജു എം. ലാൽ, എ.സി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |