
കൊച്ചി: ഐ.ടി ജോലിക്കാരനായ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സോണി പ്ളേ സ്റ്റേഷൻ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ ആലുവ തോട്ടയ്‌ക്കാട്ട് ഓൾഡ് ദേശം റോഡ് കളപ്പുരയ്‌ക്കൽ വീട്ടിൽ അഹമ്മദ് അജ്മലിനെ (30) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
രാജഗിരിവാലി ആസ്റ്റൻ ക്യാമ്പസ് കോർട്ട് ടവർ രണ്ടിലെ താമസിക്കുന്ന ആദർശ് ഇന്ദുശേഖറിന്റെ 59000 രൂപ വിലയുള്ള പ്ലേ സ്റ്റേഷൻ -5 ആണ് കവർന്നത്. രാവിലെ ഫ്ലാറ്റിലെത്തിയ അഹമ്മദ് സുഹൃത്ത് ഉറങ്ങിക്കിടക്കുന്നത് കണ്ട് ടി.വി സ്റ്റാൻഡിലിരുന്ന ഗെയിം കൺസോളുമായി കടന്നുകളയുകയായിരുന്നു.
കലൂരിലെ ഒരു കടയിൽ 30000 രൂപയ്‌ക്കാണ് മറിച്ചു വിറ്റത്. ആദർശിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ പിടിച്ചെടുത്തു. പ്രതി എം.ബി.എക്കാരനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |