കണ്ണൂർ: മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കാമെന്ന് വിശ്വസിപ്പിച്ച് 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ മഹാരാഷ്ട്ര സ്വദേശിയായ ഏഴാം പ്രതി പിടിയിലായി. സാംഗ്‌ളി സ്വദേശി രാജിവ് നേതാജി മോറ (35) യെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ എസ്.ബി കൈലാസ്‌നാഥിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
കണ്ണൂർ കൊറ്റാളി സ്വദേശി സുനീഷ്, മേലെചൊവ്വ സ്വദേശി പ്രസൂൺ എന്നിവർ ചേർന്ന് കണ്ണൂർ കണ്ണോത്തുംചാലിൽ സുപ്രീം ട്രേഡേഴ്‌സ് എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കാമെന്ന് പറഞ്ഞ് ഏഴോളം പേരാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ പാർട്ട്ണർ ആയ സുനീഷ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് ടൗൺ പൊലീസ് കേസെടുത്തത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |