SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

യുവാവിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

martin

അങ്കമാലി: ഇരുചക്രവാഹന യാത്രക്കാരനായ യുവാവി​നെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാറക്കടവ് പുളിയനം കുന്നപ്പിള്ളിശേരി കരയിൽ കുരിശിങ്കൽവീട്ടിൽ മാർട്ടിനെയാണ് (28) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. കഴി​ഞ്ഞ 4ന് രാത്രിയാണ് സംഭവം.

ജൂലായ് 9 ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിന് സമീപം താമസി​ക്കുന്ന യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്ക് കവർച്ച ചെയ്തതിന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 5-ാം പ്രതിയാണ് ഇയാൾ. അങ്കമാലി ചെങ്ങമനാട് കാലടി പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്.

ആലുവ ഡിവൈ.എസ്.പി​ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ സബ് ഇൻപെക്ടർമാരായ സി.എസ്. നെൽസൺ, ടി.ഐ. ബാബു, എസ്. സുനിൽ, അസി.സബ് ഇൻസ്‌പെക്ടർ ടി.ആർ. രാജീവ്, സീനിയർ സി.പി​.ഒമാരായ വി.ജെ. മധുസൂദനൻ, എം.കെ. അനൂപ്, സി.പി​.ഒമാരായ കെ.എസ്. മാർട്ടിൻ, വി.പി. തരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY