SignIn
Kerala Kaumudi Online
Saturday, 08 August 2026 4.21 AM IST

ബാഗ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

manoj

കൊച്ചി: ഫോർട്ട് കൊച്ചി ബീച്ചിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും മൊബൈൽ ഫോണുകളും അടങ്ങിയ ഹാൻഡ് ബാഗ് കവർന്ന കേസിൽ പ്രതി ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ മനോജിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തായിരുന്നു മോഷണം. സി.സി ടിവി ക്യാമറകൾ പിന്തുടർ‌ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. സർട്ടിഫിക്കറ്റുകളുമായി പരേഡ് ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കിട്ടിയിരുന്നു. ഫോൺ കണ്ടുകിട്ടിയിട്ടില്ല. ഫോർട്ട് കൊച്ചി എസ്.എച്ച്. ഒ കെ.സി രതീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY