ന്യൂഡൽഹി: 2027ലെ ഏകദിന ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും ആരൊക്കെയാകും ടീമിലുൾപ്പെടുക എന്ന ചർച്ച ഇപ്പോഴേ സജീവമാണ്. ലോകകപ്പ് ടീമംഗങ്ങൾ ആരൊക്കെയാകുമെന്ന തരത്തിൽ ക്രിക്കറ്റ് വിദഗ്ദ്ധരുടെ പല പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ നിർദേശിച്ച ലോകകപ്പ് ടീമിന് 10ൽ 9 മാർക്ക് നൽകാമെന്നാണ് മുൻ താരം ആകാശ് ചോപ്രയുടെ വിലയിരുത്തൽ.
ഗവാസ്കർ നിർദേശിച്ച ടീമിൽ ചില പ്രമുഖതാരങ്ങൾ ഇടം നേടിയപ്പോൾ നിരവധി യുവതാരങ്ങളും സൂപ്പർ താരങ്ങളും പുറത്തായി. ശുഭ്മൻ ഗിൽ, രോഹിത് ശർമ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരാണ് ഗാവസ്‌കറുടെ ബാറ്റിംഗ് നിരയിലെ പ്രധാന താരങ്ങൾ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ടീമിനോട് സാമ്യമുള്ള തിരഞ്ഞെടുപ്പാണ് ഗവാസ്കർ നടത്തിയിരിക്കുന്നത്.
ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിനിരികിലെത്തിച്ച സഞ്ജു സാംസണിന് ഗവാസ്കറുടെ ടീമിലും ഇടമില്ല എന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തുടർമത്സരങ്ങളിൽ സഞ്ജുവിനെ തഴഞ്ഞതായുള്ള വിമർശനം വ്യാപകമായി നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടക്കം കുറിച്ച വൈഭവ് സൂര്യവംശിയെയും ലോകകപ്പിലേക്ക് ഗവാസ്കർ പരിഗണിക്കുന്നില്ല.
ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവരെയാണ് ഗവാസ്കർ നിർദേശിച്ചിരിക്കുന്നത്. പേസർമാരായ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയും ബൗളിംഗ് നിരയിലേക്ക് പരിഗണിച്ചിട്ടില്ല.
Former Indian cricketer Sunil Gavaskar proposed his potential 2027 ODI World Cup squad, garnering expert discussion. Rated highly by Aakash Chopra, Gavaskar's team includes Virat Kohli and Rohit Sharma. Notably, Sanju Samson was omitted despite recent form, along with experienced pacers Mohammed Shami and Bhuvneshwar Kumar, favouring a mix of established and emerging talent.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |