കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി സ്കൂട്ടറിലിരുന്ന് പ്രസവിച്ചു. വിയറ്റ്നാമിലെ തായ് ങ്യുയെൻ പ്രവിശ്യയിൽ ഓഗസ്റ്റ് 3നാണ് സംഭവം. 25 കാരിയായ യുവതിയാണ് മാസം തികയും മുൻപ് കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറലാകുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് യുവതിയും ഭർത്താവും സ്കൂട്ടറിൽ ആശുപത്രിയിലെത്തിയത്. എന്നാൽ ആശുപത്രിയ്ക്കുള്ലിൽ പ്രവേശിക്കുന്നതിന് മുൻപ് യുവതി പ്രസവിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്ന യുവതിയേയും പൊക്കിൾകൊടി മുറിയാത്ത നവജാതശിശുവിനെയും വീഡിയോയിൽ കാണാം. യുവതി ധരിച്ചിരുന്ന ഷോർട്സിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ ആശുപത്രി അധികൃതരും നഴ്സുമാരും ഓടിയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി ഇരുവരെയും ലേബർ റൂമിലേയ്ക്ക് മാറ്റുകയായിരുന്നു.
ഇത് യുവതിയുടെ നാലാമത്തെ ഗർഭധാരണമാണെന്നും അബോർഷനാകാനുള്ള സാദ്ധ്യതയെ തുടർന്ന് നേരത്തെ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും ഡോക്ടർമാർ പറഞ്ഞു. റിപ്പോർട്ട് പ്രകാരം യുവതിയ്ക്ക് ജനിച്ചത് ആൺകുഞ്ഞാണ്. ജനിക്കുമ്പോൾ ഏകദേശം 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി ജീവനക്കാരുടെ അടിയന്തര ഇടപെടലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. കുഞ്ഞിന് യമഹ എന്ന് പേരിടണമെന്ന് ഒരാൾ തമാശരൂപേണ കുറിച്ചു. കുഞ്ഞേ, നിനക്ക് ഈ ലോകത്തേക്ക് സ്വാഗതം. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നതിൽ സന്തോഷമെന്നാണ് ഭൂരിഭാഗം കമന്റുകളും.
A pregnant woman gave birth while riding on a motorcycle before reaching the hospital. The newborn was later found safely inside the mother's shorts, and both the mother and baby survived. A video of the incident went viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |