ന്യൂഡൽഹി: സംഘടനയുടെ അംഗബലം കൂട്ടി തുടർസമരങ്ങൾക്ക് ഒരുങ്ങാൻ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) തയ്യാറെടുക്കുന്നു. അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകളിലൂടെയും അടിത്തറ ശക്തമാക്കാനാണ് സിജെപി പദ്ധതിയിടുന്നത്. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ 'ക്യാ ബോൽത്തി' പബ്ലിക് ക്യാമ്പയിൻ തുടങ്ങാൻ സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അദ്ധ്യക്ഷതയിൽ ധാരണയായി. ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റിയിലാണ് തീരുമാനങ്ങൾ എടുത്തത്.
നിലവിലെ കൂട്ടായ്മ വിപുലീകരിച്ച് ദൃഢമായൊരു അടിത്തറ പാകാനും ശക്തമായ നേതൃത്വത്തിനെ സംഘടനയുടെ ഭാഗമാക്കാനുമാണ് പുതിയ നീക്കം. അഭിജീത് ദിപ്കെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലാണ് പുതിയ നിർദേശങ്ങൾ മുന്നേട്ടുവച്ചത്. അഭിജീത് ദിപ്കെ കൺവീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോ കൺവീനർമാരായും ആണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ അഞ്ച് സോണുകളിലായി ഉപകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടാണ് സംഘടനാ പ്രവർത്തനമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി. തൊഴിലില്ലായ്മ അടക്കം യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് തുടർ സമരങ്ങൾക്കുള്ള പദ്ധതി തയ്യാറാക്കുകയാണ് സിജെപി.
The Cockroach Janta Party (CJP) is preparing to expand its organisation by launching a nationwide membership drive and public outreach campaigns. At a core committee meeting chaired by founder Abhijeet Dipke in Chhatrapati Sambhajinagar, leaders approved the "Kya Bolti" campaign starting in September. The party also formed new committees and plans to focus on education reforms and youth issues, including unemployment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |