തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് 1,10,000 രൂപയ്ക്ക് അരികിലെത്തി. പവന് 1,09,800 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായിരുന്നു. 48 മണിക്കൂറിനുള്ളിൽ പവന്റെ വില ഏകദേശം 4200 രൂപയാണ് വർദ്ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ഡോളറിലെ ചലനങ്ങളുമാണ് ഈ കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതിന്റെ പ്രതിഫലനമാണ് കേരളത്തിലെ സ്വർണവിലയുടെ വർദ്ധനവിന് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ചെലവ് വർദ്ധിച്ചു. ഇന്ത്യയിലെ സ്വർണവിലയിൽ ഇത് നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം ശേഖരിക്കുന്നത് തുടരുന്നത് സംസ്ഥാനത്തിനും തിരിച്ചടിയാകുന്നുണ്ട്.
സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള വർദ്ധനവ് വിവാഹസീസണിനായി ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വില ഇനിയും ഉയരുമോ എന്ന ആശങ്കയിൽ ചിലർ സ്വർണം ഇപ്പോഴേ വാങ്ങി സൂക്ഷിക്കാനൊരുങ്ങുകയാണ്. എന്നാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് മറ്റുചിലർ.
Gold prices in Kerala have surged sharply, rising ₹4,200 per sovereign within 48 hours to reach ₹1,09,800, the highest level this month. Strong global gold demand, a weaker rupee against the US dollar, and continued central bank purchases are driving the rally. The steep increase has become a major concern for families planning jewellery purchases during the wedding season.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |