ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹാസന്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. മഗുരയിലെ കേശബ് മോറിലുള്ള വീടിന് നേരെ ഇന്നലെ രാത്രി 8.45ഓടെയാണ് ആക്രമണം ഉണ്ടായത്. ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ശ്രീലങ്കയിലാണ് ഷാക്കിബ് ഇപ്പോഴുള്ളത്. ആൾതാമസമില്ലാതെ പൂട്ടിയിട്ടിരുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ ഷാക്കിബ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ വീടിന് തീയിട്ടതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പാർലമെന്റ് അംഗമായിരുന്നു ഷാക്കിബ്. 2024ൽ ബംഗ്ലാദേശ് വിട്ട ഷാക്കിബ് കുടുംബത്തോടൊപ്പം യുഎസിലാണ് താമസിക്കുന്നത്.
Torching residences : the cost of attending Awami League press conference
— Bangladesh Awami League (@albd1971) August 5, 2026
Neo fascism engulfs Bangladesh
A grisly petrol bomb attack took place at the residence of Bangladesh’s celebrated cricket icon Sakib Al hasan, hours after the world famous star cricketer appeared at a… pic.twitter.com/Uqmwwih3XG
Former Bangladesh cricket captain Shakib Al Hasan's empty residence in Magura was attacked with a petrol bomb last night. Attackers broke windows and set the house on fire. The incident occurred after Shakib participated in a virtual press conference by former Prime Minister Sheikh Hasina. Police have increased deployment in the area following the attack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |