SignIn
Kerala Kaumudi Online
Thursday, 06 August 2026 4.46 PM IST

സെപ്‌‌റ്റോ, ബുക്ക്‌മൈഷോ തുടങ്ങിയവയ്ക്ക് വൻ പിഴ ചുമത്തി കേന്ദ്രം; വടിയെടുത്തത് സാധാരണക്കാ‌ർ നേരിടുന്ന പ്രശ്‌നത്തിന്

bookmyshow
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബുക്ക്‌മൈഷോ, സെപ്‌റ്റോ പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഇന്നേറെപ്പേരും. ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ആദ്യം കാണിക്കുന്ന ബിൽ തുകയായിരിക്കില്ല പേയ്‌മെന്റിന് തൊട്ടുമുൻപ് കാണിക്കുന്നത്. ബിൽ തുകയോടൊപ്പം ഹാൻഡിലിംഗ് ഫീ, മെമ്പർഷിപ്പ്, ഡൊണേഷൻ, എക്‌സ്‌ട്രാ സർവീസ്, സബ്‌സ്‌ക്രിപ്ഷൻ, ടിപ്പ് തുടങ്ങിയവയും ചേർക്കപ്പെടാറുണ്ട്. ഇത് തുടക്കത്തിൽ ചെറിയ തുകയായി തോന്നുമെങ്കിലും പണമിടപാടുകൾ കൂടുന്നതിനനുസരിച്ച് ഈ തുകയും വർദ്ധിക്കും. ആപ്പുകളുടെ ഇത്തരം നടപടികളെ 'ഡാർക്ക് പാറ്റേൺസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ വ‌ടിയെടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.

വെബ്‌സൈറ്റുകൾ, ആപ്പ് ഡിസൈനുകൾ എന്നിവ ഉപഭോക്താക്കളെ അവർ ഉദ്ദേശിച്ചിട്ടില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിലേയ്ക്ക് നിർബന്ധിതരാക്കുന്ന പ്രവണതെയാണ് ഡാർക്ക് പാറ്റേണുകൾ എന്ന് വിളിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന ചാർജുകൾ, നിർബന്ധിത സബ്‌സ്‌ക്രിപ്‌ഷനുകൾ, തെറ്റിദ്ധരിപ്പിക്കുന്ന കൗണ്ട്‌ഡൗൺ ടൈമറുകൾ, കൃത്രിമ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കൽ പ്രോംപ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്രത്തിന്റെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (സിസിപിഎ) ഇതിനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഒൻപത് ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്ക് പിഴയിട്ടിരിക്കുകയാണ് സിസിപിഎ. സെപ്‌റ്റോ, ബുക്ക്‌മൈഷോ, ഇൻഡിഗോ, ഫിസിക്‌സ് വാല എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇക്കാര്യം രാജ്യസഭയെ സർക്കാർ അറിയിക്കുകയും ചെയ്തു.

ഏഴുലക്ഷം രൂപയാണ് സെപ്‌റ്റോയ്ക്ക് പിഴ ചുമത്തിയത്. പത്ത് രൂപ ഡൊണേഷൻ ഏർപ്പെടുത്തിയതിന് ഫിസിക്‌സ് വാലയ്ക്ക് അഞ്ചുലക്ഷം രൂപയും പിഴ ചുമത്തി. പിഴ ചുമത്തപ്പെട്ടവരിൽ ഫസ്റ്റ് ക്രൈ, ഫാം ഈസി, മെക്കഫീ, സ്‌പൈസ് ജെറ്റ്, കോച്ചിംഗ് പ്ളാറ്റ്‌ഫോമായ അനുജ് ജിൻഡാൽ എന്നിവയും ഉൾപ്പെടുന്നു. മൊത്തത്തിൽ 20 ലക്ഷം രൂപയാണ് കേന്ദ്രം പിഴ ഈടാക്കിയത്.

2023ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഡാർക്ക് പാറ്റേണുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരം 13 തരം ഇന്റർഫേസ് ഡിസൈനുകൾ ശിക്ഷാർഹമാണെന്ന് വ്യക്തമാക്കുന്നു. ഫാൾസ് അർജൻസി, ബാസ്‌ക്കറ്റ് സ്‌നീക്കിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പ്, ഡ്രിപ്പ് പ്രൈസിംഗ്, കൺഫേം ഷേമിംഗ്, ട്രിക് ക്വസ്റ്റ്യനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

English Summary

India's Central Consumer Protection Authority (CCPA) fined nine digital platforms, including Zepto and Physics Wallah, a total of 20 lakh rupees. The action addresses "dark patterns," deceptive online practices like hidden charges and forced subscriptions designed to manipulate users. This enforcement follows 2023 government guidelines against such interface designs, a move reported to the Rajya Sabha.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOOKMYSHOW, ZEPTO, WEBSITES FINED, FINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360