മുംബയ്: നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യെ പുകഴ്ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചിത്രത്തിന് ഓസ്കാർ ലഭിച്ചില്ലെങ്കിൽ താൻ നിരാശനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാമായണ വെറുമൊരു സിനിമയല്ലെന്നും മറിച്ച് നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന നിർമ്മാതാവ് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം. 'രാമായണ സിനിമയ്ക്ക് ഓസ്‌കാർ ലഭിച്ചില്ലെങ്കിൽ അക്കാദമി അവാർഡ് ജൂറിയോട് എനിക്ക് വലിയ നിരാശ തോന്നും. ഇതൊരു ദശാബ്ദത്തിലെ സിനിമയല്ല, മറിച്ച് സഹസ്രാബ്ദത്തിലെ സിനിമയാണ്.'- അദ്ദേഹം പറഞ്ഞു.
നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളും സാങ്കേതിക മികവും നേരിട്ടുകണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ പുരാണ കഥകൾ പുതിയ തലമുറയ്ക്ക് മുന്നിൽ എത്തിക്കാനുള്ള മികച്ച ശ്രമമാണിതെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.
നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യാഷ് വേഷമിടുമ്പോൾ ഹനുമാനായെത്തുന്നത് സണ്ണി ഡിയോളാണ്. മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗം നവംബർ 6 ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് റിലീസ് തീയതി പുറത്തുവിട്ടത്. അതേസമയം രണ്ടാംഭാഗം 2027ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Maharashtra Chief Minister Devendra Fadnavis highly praised Nitesh Tiwari's upcoming film "Ramayana," expressing disappointment if it fails to win an Oscar. He called it the "movie of the millennium." Starring Ranbir Kapoor, Sai Pallavi, and Yash, the first part is scheduled for a November 6 release, with the second part expected in 2027.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |