SignIn
Kerala Kaumudi Online
Friday, 07 August 2026 6.48 PM IST

പരിക്കിന് മുന്നിൽ അടിതെറ്റി; 25-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ട് താരം

-john-turner
ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടർണർ

ലണ്ടൻ: പരിക്കുകളെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടർണർ. 25-ാം വയസിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും തന്റെ കരിയറിന് വിരാമമിട്ടത്. കടുത്ത പരിക്കുകളും സ്‌ട്രെസ് ഫ്രാക്ടറുമാണ് വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കി.

2024ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി- 20 മത്സരങ്ങളിലും ടർണർ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടർണർ 2024 ലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ദേശീയ ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

'പ്രൊഫഷണൽ ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും കളിക്കുക എന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ഇംഗ്ലണ്ടിനായി കളിക്കാൻ കഴിഞ്ഞത് ബാല്യകാലം മുതലുള്ള സ്വപ്ന സാക്ഷാത്കാരമാണ്,'- വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ടർണർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലധികം കളിക്കളത്തിന് പുറത്തുനിൽക്കാൻ കാരണമായ സ്‌ട്രെസ് ഫ്രാക്ടറും തുടർച്ചയായ പരിക്കുകളുമാണ് കരിയറിനെ ബാധിച്ചത്. ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും കളിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും ചിന്തിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ജൂണിന് ശേഷം ടർണർ മത്സര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. 2025-ലെ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ട്വന്റി-20 മത്സരമാണ് താരം അവസാനം കളിച്ചത്. വിവിധ ഫോർമാറ്റുകളിലായി 53 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2021ലെ റോയൽ ലണ്ടൻ കപ്പിലൂടെയാണ് ടർണർ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ അലസ്റ്റർ കുക്കിന്റെ വിക്കറ്റാണ് ടർണർ തന്റെ കരിയറിലെ ആദ്യ വിക്കറ്റാക്കി മാറ്റിയത്. തുടർന്ന് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തിളങ്ങി.

English Summary

Josh Turner, 25-year-old English fast bowler (born in South Africa). Announced his retirement from all formats of cricket due to persistent injuries and stress fractures. Made his debut for England in 2024 against the West Indies, playing 2 ODIs and 2 T20Is.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOHNTURNER, ENGLAND CRICKET TEAM, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360