SignIn
Kerala Kaumudi Online
Sunday, 09 August 2026 4.25 AM IST

വീണ്ടും തിരിച്ചടി; കുതിച്ചുയർന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13,965 രൂപയാണ്. പവന് 800 രൂപ വർദ്ധിച്ച് 1,11,720 രൂപയായി. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്.

അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ഡോളറിലെ ചലനങ്ങളുമാണ് ഈ കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതിന്റെ പ്രതിഫലനമാണ് കേരളത്തിലെ സ്വർണവിലയുടെ വർദ്ധനവിന് കാരണമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ചെലവ് വർദ്ധിച്ചു. ഇന്ത്യയിലെ സ്വർണവിലയിൽ ഇത് നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം ശേഖരിക്കുന്നത് തുടരുന്നത് സംസ്ഥാനത്തിനും തിരിച്ചടിയാകുന്നുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിലെ കുത്തനെയുള്ള വർദ്ധനവ് വിവാഹസീസണിനായി ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വില ഇനിയും ഉയരുമോ എന്ന ആശങ്കയിൽ ചിലർ സ്വർണം ഇപ്പോൾ വാങ്ങി സൂക്ഷിക്കാനൊരുങ്ങുകയാണ്. എന്നാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് മറ്റുചിലർ.

വെള്ളിവില

കേരളത്തിൽ ഇന്ന് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 245 രൂപയാണ്. 10 ഗ്രാമിന് 2,450 രൂപയുയാണ് വിപണിവില.

English Summary

Gold prices in Kerala have risen again, with the price of 22-carat gold increasing by ₹100 per gram to ₹13,965. The price of one sovereign has climbed by ₹800 to ₹1,11,720. The rise is attributed to international gold prices, movements in the US dollar, increased global demand and continued gold purchases by central banks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD PRICE HIKE, 22 CARAT GOLD PRICE, KERALA GOLD RATE, SILVER PRICE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360