SignIn
Kerala Kaumudi Online
Saturday, 08 August 2026 4.23 AM IST

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയെ സന്ദർശിച്ച് എം.എ. യൂസഫലി

lulu

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പ്രവർത്തന പുരോഗതി അമിത് ഷായോട് യൂസഫലി വിശദീകരിച്ചു. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിൽ നാലായിരം കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് എന്നിവയാണ് ഒരുക്കുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കൂടിക്കാഴ്‌ചയിൽ മന്ത്രി ഉറപ്പ് നൽകി. ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ എ.വി. ആനന്ദ് റാമും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUSEF ALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360