SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.23 AM IST

ലോട്ടറിയിൽ സർക്കാരിന് ബമ്പർ

lottery

അഞ്ചുവർഷത്തെ ലാഭം ₹5654 കോടി

തൃശൂർ: 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വർഷത്തിനിടെ ലോട്ടറി വിൽപ്പനയിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് 5,654.05 കോടി രൂപ. നിർദ്ധനരായ രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ചികിത്സാനിധിയിലേക്ക് ഈ കാലയളവിൽ 324.62 കോടിയും ലോട്ടറി വിൽപ്പനയിലൂടെ കൈമാറി.

2025-26ലാണ് കൂടുതൽ തുക ലോട്ടറിയിലൂടെ സർക്കാരിലേക്ക് എത്തിയത്. 1774.52 കോടി. ഏറ്റവും കുറവ് 2021-22ൽ- 559.64 കോടി. കാരുണ്യ പദ്ധതിയിലേക്ക് ലോട്ടറി വിൽപ്പനയിലൂടെ കൂടുതൽ തുക ലഭിച്ചത് 2024-25ൽ- 86 കോടി.

ഭാഗ്യക്കുറി വകുപ്പിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പൊതു അക്കൗണ്ടിലേക്കാണ് അടയ്ക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകൾക്ക് കൃത്യമായ രേഖകൾ ഹാജരാക്കിയവർക്കെല്ലാം സമയബന്ധിതമായി തുക വിതരണം ചെയ്തു. എന്നാൽ, ഹാജരാക്കാത്ത സമ്മാനാർഹമായ ടിക്കറ്റുകളുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല. ഇത്തരം തുകകൾക്കായി പ്രത്യേക അക്കൗണ്ടും നിലവിലില്ല.


അഞ്ചുവർഷത്തെ ലാഭം
(കോടി രൂപയിൽ)

2021-22- 559.64
2022-23- 1,018.63
2023-24- 1,203.27
2024-25- 1,101.99
2025-26- 1,774.52
ആകെ- 5,654.05


കാരുണ്യ ചികിത്സാ

നിധിയിലേക്കുള്ള വിഹിതം
(കോടി രൂപയിൽ)

2021-22- 44.22
2022-23- 70.00
2023-24- 50.00
2024-25- 86.10
2025-26- 74.30

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360