SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.24 AM IST

യു.ജി.എസ് ഗോൾഡ് ലോൺ നോർത്ത് പറവൂർ ശാഖ തുറന്നു

ugs

പാലക്കാട്: മണ്ണാർക്കാട് ആസ്ഥാനമായ യു.ജി.എസ് ഗോൾഡ് ലോണിന്റെ 36-ാമത് ശാഖ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായി ബിസിനസ് വിപുലീകരിക്കുന്ന യു.ജി.എസ് ഗോൾഡ് ലോണിന്റെ നോർത്ത് പറവൂർ ശാഖയുടെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് നിർവഹിച്ചു. എറണാകുളം ജില്ലയിലെ യു.ജി.എസിന്റെ ആദ്യ ശാഖയിലൂടെ മികവാർന്ന സേവനങ്ങൾ പറവൂരിലെ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കൂടുതൽ ശാഖകൾ ആരംഭിക്കും. യു.ജി.എസിന്റെ പി.ആർ.ഒ ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ ലൈജി ബിജു, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെബിൻ റഹ്മാൻ, മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, പറവൂർ ടൗൺ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.ജോണി തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് ഗുപ്ത, യു.ജി.എസ് ജനറൽ മാനേജർ അഭിലാഷ് പാലാട്ട്, എ.ജി.എം ഹരിപ്രസാദ്, സെയിൽസ് മാനേജർ ശാസ്തപ്രസാദ്, ഓഡിറ്റർ ഫൈസൽ അലി, അഡ്മിൻ മാനേജർ കെ.കെ.സുഹൈൽ, ക്വാളിറ്റി അനലൈസർ ജയ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360