
ലുലുമാൾ ചുറ്റിക്കാണാൻ ഇനി ലണ്ടൻ ബസ്
കൊച്ചി: ഷോപ്പിംഗിനൊപ്പം വിനോദങ്ങളും ആഘോഷിക്കാനായി ലുലുമാളിലെത്തുന്ന കുരുന്നുകൾക്ക് മാൾ ചുറ്റിക്കാണാൻ 'ലണ്ടൻ ബസ്' എത്തി. ലുലു ഫൺടൂറയുടെ നേതൃത്വത്തിൽ മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് കുട്ടികൾക്കായി ഈ പ്രത്യേക ബസ് സർവീസ് ഒരുക്കിയത്.
മാളിലെത്തുന്ന കുട്ടികൾക്ക് ഗ്രൗണ്ട് ഫ്‌ളോറിനൊപ്പം മാളിന്റെ കാഴ്ചകൾ മുഴുവൻ ഒരു വൺ റൗണ്ട് ട്രിപ്പായി ആസ്വദിക്കാം.
ഡബിൾ ഡക്കർ മോഡലിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിയ ലണ്ടൻ ബസിന്റെ മാതൃകയിലുള്ള കുട്ടി ബസിൽ ഒരേസമയം 15 പേർക്ക് യാത്ര ചെയ്യാം. പ്രശസ്ത ചലച്ചിത്ര നടി വിൻസി അലോഷ്യസ് കുട്ടിബസിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ലുലു ഫൺടൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഫൺടൂറ മാനേജർ സിയാദ്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |