SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.23 AM IST

പുതിയ രണ്ട്  എനർജി ഫണ്ടുകളുമായി ആക്‌സിസ് മ്യൂച്വൽ ഫണ്ട്

axis

കൊച്ചി: ഊർജ മേഖലയിൽ നിക്ഷേപ അവസരങ്ങളുമായി ആക്‌സിസ് മ്യൂച്വൽ ഫണ്ട് ആക്‌സിസ് നിഫ്‌റ്റി എനർജി ഇൻഡക്‌സ് ഫണ്ടും ആക്‌സിസ് നിഫ്‌റ്റി എനർജി ഇ.ടി.എഫും അവതരിപ്പിച്ചു. നിഫ്‌റ്റി എനർജി ടി.ആർ.ഐയെ പിന്തുടരുന്ന ഇരു പദ്ധതികളും ഓയിൽ ആൻഡ് ഗ്യാസ്, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജം, എനർജി ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപിക്കുന്നത്.
ആക്‌സിസ് നിഫ്‌റ്റി എനർജി ഇൻഡക്‌സ് ഫണ്ടിന്റെ എൻ.എഫ്.ഒ ആഗസ്റ്റ് 21 വരെയാണ്. കുറഞ്ഞ അപേക്ഷ തുക 100 രൂപയാണ്. അലോട്ട്‌മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പിൻവലിച്ചാൽ 0.25 ശതമാനം എക്‌സിറ്റ് ലോഡ് ബാധകമാണ്. ആക്‌സിസ് നിഫ്‌റ്റി എനർജി ഇ.ടി.എഫിന്റെ എൻ.എഫ്.ഒ ആഗസ്റ്റ് 21 വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 5,000 രൂപ.
ഇരു ഫണ്ടുകളും നന്ദിക് മല്ലിക്കും രോഹിത് ഗൗതമും ചേർന്ന് കൈകാര്യം ചെയ്യും. അടുത്ത ദശാബ്ദത്തിൽ ഇന്ത്യ 580 ജിഗാവാട്ടിലധികം വൈദ്യുതി ഉത്പാദന ശേഷി കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഫ്‌റ്റി 500ൽ ഉൾപ്പെട്ട ഊർജ മേഖലയിലെ 40 ഓഹരികളാണ് നിലവിൽ ഈ പ്രധാന
സൂചികയിലുള്ളത്. അവയുടെ ഫ്രീഫ്‌ളോട്ട് വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് ഓരോ ഓഹരിക്കും പ്രാധാന്യം നൽകിയിരിക്കുന്നത്. ഒരു ഓഹരിക്ക് ഇതിൽ നൽകാവുന്ന പരമാവധി വെയിറ്റേജ് 10 ശതമാനമാണ്. ഒരു വ്യവസായ മേഖലയ്ക്ക് പരമാവധി 25 ശതമാനം വെയിറ്റേജ് മാത്രമേ നൽകാൻ കഴിയൂ.
വർഷത്തിൽ രണ്ടുതവണ മാർച്ച്, സെപ്‌തംബർ മാസങ്ങളിലാണ് ഈ സൂചിക പുനഃക്രമീകരിക്കുന്നത്. പാസീവ് നിക്ഷേപം വഴി ഇന്ത്യയുടെ ദീർഘകാല ഊർജ്ജ വളർച്ചയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ഈ പുതിയ ഫണ്ടുകൾ ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AXIS MUTUAL FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360