ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സ്പാനിഷ് സ്‌ട്രൈക്കർ ലാമിൻ യമാൽ. തന്റെ കുടുംബത്തോടൊപ്പവും കാമുകിയായ ഇനസ് ഗാർസിയ സാന്റോസിനോടുമൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇനസ് ഗാർസിയ സാന്റോസുമായുള്ള ലാമിൻ യമാലിന്റെ ബന്ധം പലരിലും കൗതുകവും സംശയവും ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സംശയങ്ങൾക്ക് ആക്കം കൂട്ടുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
യമാൽ കൊളംബിയയിൽ മറ്റൊരു പെൺകുട്ടിയോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടത്. പിന്നാലെ കാമുകി ഇനസ് പങ്കുവച്ച വീഡിയോയും പുറത്തുവന്നതോടെ ആരാധകർ ബ്രേക്കപ്പ് ഉറപ്പിച്ചു. മുൻ കാമുകനെ മിസ് ചെയ്യുന്നുണ്ടെന്നും ബന്ധം കൈകാര്യം ചെയ്ത രീതിയിൽ ദുഖമുണ്ടെന്നുമാണ് ഇനസ് വീഡിയോയിൽ പറഞ്ഞത്.
'എല്ലാവരോടുമായി ഒരു കാര്യം തുറന്നു പറയണം. യമാലിനൊപ്പം പോയാൽ മനസമാധാനവും ഞാൻ ആഗ്രഹിച്ച സമ്പത്തും ലഭിക്കുമെന്ന് കരുതിയാണ് ഞാൻ എന്റെ പഴയ പങ്കാളിയെ ഉപേക്ഷിച്ചത്. വഴക്കുകളോ സമ്മർദ്ദമോ ഇല്ലാത്ത ആഡംബരവും സന്തോഷവും നിറഞ്ഞ ഒരു സുഖജീവിതമായിരിക്കും അതെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. അവൻ എന്നെ വഞ്ചിച്ചു. മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തനാണെന്ന് ഞാൻ കരുതിയ അവനും ഒടുവിൽ എല്ലാവരെയും പോലെ തന്നെയാണെന്ന് തെളിഞ്ഞു.
ഇപ്പോൾ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം ഓർത്ത് ഖേദിക്കുകയാണ്. എന്റെ പഴയ പങ്കാളിയെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. ആ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്. അവൻ എത്രത്തോളം വിശ്വസ്തനായിരുന്നുവെന്നും എന്നെ എത്ര ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നുവെന്നും ഞാൻ ഓർക്കുന്നു. വെറുതെയാണ് ഞാൻ അതെല്ലാം കളഞ്ഞുകുളിച്ചത്. ഞാൻ അവന് ഒരു സന്ദേശം അയച്ചു. എല്ലാത്തിനും ഞാൻ ക്ഷമ ചോദിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നും, നമുക്ക് വീണ്ടും ഒന്നാകണമെന്നും അവനോട് പറഞ്ഞു. അവൻ എനിക്ക് മാപ്പ് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- കാമുകി വീഡിയോയിൽ പറഞ്ഞു. അതേസമയം, യാമലിന്റെ വെക്കേഷൻ ചിത്രങ്ങളിലെ പെൺകുട്ടി ആരാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പ്രചരിക്കുന്ന ചിത്രം എ.ഐ ആണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |