SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.24 AM IST

അയൽവാസികളുടെ രഹസ്യങ്ങൾ വിറ്റു; 67കാരി സമ്പാദിച്ചത് ലക്ഷങ്ങൾ, ഹിറ്റായി ബിസിനസ് ഐഡിയ

woman
പ്രതീകാത്മകചിത്രം

ബൊഗോട്ട: എപ്പോഴും വ്യത്യസ്ത ബിസിനസ് ഐഡിയകൾ നോക്കുന്നവരാണ് പലരും. എന്നാൽ സാധാരണയായി ആളുകൾ തമാശയായി കാണുന്ന ഒരു കാര്യത്തെതന്നെ വരുമാനമാർഗമാക്കി മാറ്റിയിരിക്കുകയാണ് 67കാരിയായ മിര്യാം. ഇവർ ഒരു 'പ്രഫഷണൽ ഗോസിപ്പർ' ആണ്. അയൽവാസികളുടെ രഹസ്യങ്ങളും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരു ബുക്കിൽ കുറിച്ച് മറ്റുള്ളവർക്ക് കൈമാറുന്നതാണ് ഇവരുടെ ജോലി. ഇതിന് പണവും കൈപ്പറ്റുന്നു. കൊളംബിയയിലെ അർമേനിയ നഗരത്തിലാണ് സംഭവം.

ഇത്തരത്തിൽ വിവരങ്ങൾ വിറ്റ് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് രണ്ട് വീടുകൾ അവർ സ്വന്തമാക്കിയത്. കുടുംബ തർക്കങ്ങൾ, രഹസ്യ പ്രണയങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വ്യക്തിപരമായ അഭിപ്രായവ്യത്യാങ്ങൾ എന്നിവയെല്ലാം തീയതിയും സമയവും ആളുകളുടെ പേരുകളും സഹിതം നോട്ട് ബുക്കിൽ എഴുതിവയ്ക്കുന്നു. വലിയ രഹസ്യങ്ങൾ അറിയാൻ കൂടുതൽ പണം കൊടുക്കണം.

സാധാരണ ഗോസിപ്പുകൾക്ക് 5,000 മുതൽ 10,000 വരെ കൊളംബിയൻ പെസോകൾ (ഏകദേശം 1.5 ഡോളർ മുതൽ മൂന്ന് ഡോളർ വരെ) ആണ് ഈടാക്കുന്നത്. കുടുംബ രഹസ്യങ്ങൾക്ക് 700,000 പെസോ വരെയും (ഏകദേശം 180 ഡോളറിന് മുകളിൽ) സെൻസേഷനൽ കഥകൾക്ക് വളരെ ഉയർന്ന നിരക്കുമാണ് ഇവർ ഈടാക്കുന്നത്. ചിലർ തങ്ങളുടെ രഹസ്യങ്ങൾ പുറത്തുപറയാതിരിക്കാനും പണം നൽകാറുണ്ടെന്ന് മിര്യാം പറയുന്നു. ഒരു രഹസ്യത്തിന് രണ്ടുവഴിയിൽ പണം സമ്പാദിക്കാൻ കഴിയുമെന്നും ചില അവസരങ്ങളിൽ ചിത്രങ്ങൾ വരെ സൂക്ഷിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. 'ഇൻഫോബേ' എന്ന മാദ്ധ്യമത്തിൽ മിര്യമിന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് ഇക്കാര്യം ലോകം അറിയുന്നത്.

English Summary

A 67-year-old woman in Armenia, Colombia, has become a "professional gossiper," earning significant income by meticulously recording and selling her neighbors' personal secrets. Miryam charges varying fees for information on family disputes, romances, and financial dealings, even accepting payments to keep secrets. She has reportedly bought two houses with her earnings from this unique profession.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROFESSIONAL GOSSIPER, GOSSIP BUSINESS, COLOMBIAN WOMAN BUSINESS, NIQUE BUSINESS IDEA, GOSSIP FOR MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360