SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.23 AM IST

ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നൊരു ചൂളംവിളി  ട്രെയിൻ സർവീസ് ആശയവുമായി റഷ്യൻ ഉപപ്രധാനമന്ത്രി

d

മോസ്‌കോ: ഇന്ത്യയിലേക്ക് റഷ്യയിൽ നിന്ന് ട്രെയിൻ സർവീസ്. വ്യാപാരത്തിനായി നേരിട്ടുള്ള ട്രെയിൻ സർവീസ് എന്ന ആശയം പങ്കുവച്ചിരിക്കുകയാണ് റഷ്യൻ ഉപപ്രധാനമന്ത്രി മരാട്ട് ഖൂസ്‌നുലിൻ. ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം സുഗമമാക്കുന്നതിനും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനും ഇത്തരം പദ്ധതി അനിവാര്യമാണെന്ന് റഷ്യൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യലെത്താൻ കരയിലൂടെ ഏത് പാത വേണമെങ്കിലും സ്വീകരിക്കാമെന്നും വ്യക്തമാക്കി. ബോസ്‌ഫോറസ്, ഹോർമുസ് പോലുള്ള പരമ്പരാഗത സമുദ്രപാതകൾ മറികടക്കാനും കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ, 7,200 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐ.എൻ.എസ്.ടി.സി) വഴിയാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടെയിലെ കരമാർഗ്ഗമുള്ള ചരക്കുനീക്കം പ്രധാനമായി നടക്കുന്നത്. റഷ്യയിൽ നിന്ന് അസർബൈജാൻ, കസഖ്‌സ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങങ്ങളിലേക്കും അവിടെ നിന്ന് ഇറാനിലേക്കും ട്രെയിൻ മാർഗം ചരക്ക് എത്തിക്കും. ചബഹാർ പോലുള്ള തുറമുഖങ്ങളിൽ നിന്ന് മുംബയിലേക്ക് കപ്പൽ മാർഗം എത്തിക്കും. യു.എസുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ഇറാനിലെ തുറമുഖങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.

# പാകിസ്ഥാൻ വഴി


 പാത : റഷ്യ - കസഖ്‌സ്ഥാൻ - തുർക്ക്‌മെനിസ്ഥാൻ - ഇറാൻ - അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ - ഇന്ത്യ

 ചെലവും സമയവും ലാഭിക്കാം

 ഇന്ത്യയ്ക്കും പാകിസ്ഥാനുമിടെയിലൂടെയുള്ള നയതന്ത്ര ഭിന്നതയും പാകിസ്ഥാൻ - അഫ്ഗാൻ സംഘർഷ, ഇറാൻ സാഹചര്യങ്ങളും വെല്ലുവിളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360