SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.23 AM IST

എ.ഐ ഹാർഡ്‌വെയറുകൾ കൊച്ചിയിൽ നിർമ്മിക്കും

sfo

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ കൊച്ചിയിൽ നിർമ്മിക്കാൻ നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ. ടെക്‌നോളജീസും അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐ.ഒ.പി.എസും ധാരണയിലെത്തി.

സ്മാർട്ട് ഐ.ഒ.പി.എസിന്റെ 'ട്രൂ റാന്റം' സാങ്കേതികവിദ്യ ഉപയോഗിച്ച് എ.ഐ. അധിഷ്ഠിത സിസ്റ്റങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് (എസ്.എസ്.ഡി) കൊച്ചിയിൽ നിർമ്മിക്കുക. ഇലക്ട്രോണിക്‌സ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന സാധാരണ രീതിക്ക് പകരം സങ്കീർണമായ എ.ഐ. ഹാർഡ്‌വെയറുകൾ നേരിട്ട് നിർമ്മിക്കും. കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉത്പാദനം 'ആത്മനിർഭർ ഭാരത്' ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു. ലോകോത്തര എ.ഐ. ഉപകരണങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികത്തികവ് തെളിയിക്കുന്നതാണ് നേട്ടമെന്ന് സ്മാർട്ട് ഐ.ഒ.പി.എസ്. സഹസ്ഥാപകൻ രാധാകൃഷ്ണൻ നായർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI HARDWARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360