ചാലക്കുടി : ചാലക്കുടിയിലെ പുത്തുപറമ്പ് മൈതാനത്ത് വീണ്ടും കളിയാരവങ്ങൾ ഉയരും. ആദ്യകാല ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ പരിഷ്‌ക്കരിച്ച രൂപം ഭാവിയിൽ കാൽപ്പന്ത് കളിയടക്കം എല്ലാ കായികാഭ്യാസത്തിനും വിനിയോഗിക്കപ്പെടും. എം.എൽ.എ സനീഷ്‌കുമാർ ജോസഫ് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും സ്‌കൂൾ മേധാവികളുടെയും സംയുക്ത യോഗം പദ്ധതി വിശദമായി ചർച്ച ചെയ്തു.
ദേശീയപാത ബൈപാസ് കടന്നുപോയപ്പോൾ നാൽപ്പത് വർഷം മുമ്പാണ് കേരളത്തിന്റെ ഏറ്റവും വലിയ സ്‌കൂൾ ഗൗണ്ട്് രണ്ടായി പിളർന്നത്. സ്‌കൂളിന് ചേർന്നു കിടക്കുന്ന അവശേഷിക്കുന്ന ഭാഗം പിന്നീട് താത്ക്കാലിക കായിക ആവശ്യത്തിന് ഉപയോഗിച്ചു. കോടിക്കണക്കിന് രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കുകയും ഇതെല്ലാം തെക്ക്് പടിഞ്ഞാറ് ഭാഗത്തേയ്ക്ക്് നീങ്ങുകയും ചെയ്തതോടെ സ്‌കൂളിന് അഭിമുഖമായി ഏറെ സ്ഥലം ബാക്കിവന്നു. ഇതും പഴയ മൈതാനത്തിന്റെ ഭാഗവും കൂടിച്ചേരുമ്പോൾ 100ഃ64 വിസ്്തൃതിയിലെ ഇലവൻസ് ഗ്രൗണ്ട്് ഒരുക്കാനാകുമെന്നാണ് കണക്കാക്കുന്നത്. പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പത്ത് വർഷം മുമ്പ് അന്നത്തെ എം.എൽ.എ ബി.ഡി.ദേവസി സ്്കൂളിന് സമീപം പുതിയൊരു സ്റ്റേഡിയം കം പവലിയനും നിർമ്മിക്കാൻ സർക്കാരിൽ നിന്നും അനുമതി നേടിയിരുന്നു. പിന്നീട് വന്ന നഗരസഭ ഭരണ സമിതി ഇതിന് താത്പര്യം കാട്ടിയില്ല. തുടർന്നാണ് നിലവിലെ എം.എൽ.എ മറ്റൊരു ടർഫ് കോർട്ട് നിർമ്മിക്കാൻ മുൻകൈയെടുത്തത്.
ഇപ്പോൾ പുതിയ രൂപത്തിൽ ഗ്രൗണ്ട് വരുമ്പോൾ ചാത്തുണ്ണിയേട്ടനും പി.വി.രാമകൃഷ്ണനും സ്വപ്‌നം കണ്ട ചാലക്കുടിയിൽ കാൽപ്പന്തു കളിക്കൊരു കളിത്തൊട്ടിൽ യാഥാർത്ഥ്യമാകും. ഗ്രൗണ്ടിന്റെ പ്രാഥമിക വികസനത്തിന് നഗരസഭയിൽ ഫണ്ടും അനുവദിച്ചു. നാല്് മരങ്ങൾ മുറിച്ചു മാറ്റൽ, ഇലക്ട്രിക് ലൈൻ,കുഴൽ കിണർ, പഴയ കിച്ചൺ കെട്ടിടം എന്നിവ നീക്കം ചെയ്യൽ എന്നിവ പൂർത്തിയായാൽ ഇവിടെ ഗ്രൗണ്ടിന്റെ പ്രവർത്തനം ആരംഭിക്കും. നഗരസഭ ചെയർപേഴ്‌സൺ ആലീസ്ഷിബു, വൈസ്‌ചെയർമാൻ കെ.വി.പോൾ, കൗൺസിലർമാരായ ഷിബുവാലപ്പൻ, വി.ജെ.ജോജി, ഒ.എസ്.ചന്ദ്രൻ, ജിയോ കിഴക്കുംതല, ജോഷി പുത്തിരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |